പാലക്കാട് അതിർത്തിയിൽ ഗോപാലപുരം ആർ.ടി.ഒ. ചെക്പോസ്റ്റിൽ വിജിലൻസ് പരിശോധന. കണക്കിൽപ്പെടാത്ത എൺപത്തിനാലായിരത്തി തൊള്ളായിരം രൂപ പിടികൂടി. ഏഴു മണിക്കൂറ് കൊണ്ട് ചരക്കുലോറിക്കാരിൽ നിന്ന് കൈക്കൂലിയായി വാങ്ങിയ തുകയാണിതെന്നു വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. പണം പിരിക്കാനും സൂക്ഷിക്കാനും ചെക്പോസ്റ്റിലുണ്ടായിരുന്ന ഏജന്റ് സെന്തിലിനെ കസ്റ്റഡിയിൽ എടുത്തു. അധികഭാരം കയറിവരുന്ന ലോറിക്കാർക്ക് പിഴ ഇടാക്കിയിരുന്നില്ല. എഴുപത്തിആറായിരം രൂപ മാത്രമാണ് സർക്കാർ വരുമാനമായി ഉണ്ടായിരുന്നത്. ചെക്പോസ്റ്റിൽ ജോലിയിൽ ഉണ്ടായിരുന്ന എം.വി.ഐ. ഉൾപ്പെടെയുള്ള ജീവനക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ടു സർക്കാറിന് റിപ്പോർട്ട് നൽകുമെന്ന് വിജിലൻസ് ഡിവൈഎസ്പി അറിയിച്ചു.
- Home
- Daily Programs
- Kuttapathram
- പാലക്കാട് ഗോപാലപുരം ചെക്പോസ്റ്റിൽ വിജിലൻസ് പരിശോധന
More in Kuttapathram
-
വ്യാജ സൗന്ദര്യവർധക വസ്തുക്കളുടെ വൻശേഖരം പിടിച്ചെടുത്തു
-
വിഴിഞ്ഞത്ത് ക്ഷേത്രങ്ങളിലുൾപ്പെടെ മോഷണം
-
ക്യൂനെറ്റ് മണിചെയിൻ തട്ടിപ്പിനെതിരെ പൊലീസ് നടപടി കർശനമാക്കി
-
സ്വർണ ബിസ്ക്കറ്റുകളുമായി ഒരാൾ പിടിയിൽ
-
അഭിഭാഷകന്റെ സാമ്പത്തിക തട്ടിപ്പ്; പൊലീസിനെതിരെ പരാതിക്കാരി
-
രാജ്യമനസാക്ഷിയെ ഞെട്ടിച്ച് യുപിയിൽ രണ്ടിടത്ത് കൂട്ടമാനഭംഗം
-
അബ്ദുല്ല മൗലവിയുടെ മരണം; വെളിപ്പെടുത്തൽ നടത്തിയ അഷ്റഫ് എവിടെ ?
-
യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം: പ്രതികൾക്ക് 10 വർഷം കഠിന തടവ്
-
ചികിൽസയുടെ മറവിൽ പീഡനം; സിദ്ധൻ പിടിയിൽ
-
അന്ന് തൂവാല, ഇന്ന് ബ്ലൂടൂത്ത് - പൊലീസുകാരുടെ ഹൈടെക്ക് കോപ്പിയടി