E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:36 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

‘കോടാലി’യുടെ വെല്ലുവിളി, ധൈര്യമുണ്ടേൽ പിടിക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

kodali-sreederen 1 .കേരള പൊലീസ് പുറത്തിറക്കിയ ലുക്ക് ഔട്ട് നോട്ടിസിലെ ശ്രീധരന്റെ ചിത്രം 2. യഥാർഥ ചിത്രം.
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അഞ്ചു സംസ്ഥാനങ്ങളിൽ പൊലീസ് തിരയുന്ന ഹവാല കൊള്ളസംഘത്തലവൻ കോടാലി ശ്രീധരൻ കേരളത്തിൽ ഒളിവിലിരുന്നു ‘സുഖജീവിതം’ നയിക്കുന്നതായി വിവരം. കോടാലി ശ്രീധരനെ തേടി കേരളത്തിൽ കറങ്ങുന്ന കർണാടക പൊലീസിലെ സിബിസിഐഡി സംഘമാണ് ഇയാൾ കേരളത്തിൽ അനുചരർക്കൊപ്പം സ്വസ്ഥജീവിതം നയിക്കുന്നതായി കണ്ടെത്തിയത്.

പൊലീസ് കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടും കോതമംഗലത്തെ സ്വന്തം വീട്ടിൽ ഇയാൾ അടിക്കടി എത്തുന്നതായി വ്യക്തമായി. കർണാടക പൊലീസ് സംഘത്തിലെ ഉദ്യോഗസ്ഥരുടെ ഫോണിലേക്കു വിളിച്ച് ശ്രീധരൻ ഇടയ്ക്കിടെ വെല്ലുവിളി മുഴക്കുന്നുമുണ്ട്. വിളിക്കുന്നത് ഇന്റർനെറ്റ് കോൾ സംവിധാനം ഉപയോഗിച്ചായതിനാൽ ട്രാക്ക് ചെയ്യാൻ കഴിയുന്നുമില്ല. 

കുഴൽപ്പണസംഘങ്ങളെ ആക്രമിച്ചു കൊള്ളയടിച്ചു പണം കവരുന്നതിലൂടെ കുപ്രസിദ്ധനായ കോടാലി ശ്രീധരൻ ഇരുപതിലേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കർണാടക, ഗോവ, തമിഴ്നാട്, കേരളം, ആന്ധ്രപ്രദേശ് തുടങ്ങി അഞ്ചു സംസ്ഥാനങ്ങളിൽ കേസുകൾ നിലവിലുണ്ട്. ഏഴു വർഷമായി ദക്ഷിണേന്ത്യൻ പൊലീസ് സേനകൾ മുട്ടിൽ നിരങ്ങിയിട്ടും ശ്രീധരനെ പിടികൂടാൻ കഴിഞ്ഞിര‍ുന്നില്ല.

കർണാടക സിഐഡി സംഘം കോതമംഗലം കിടങ്ങൂരിലെ ഇയാളുടെ വീട‍ിനടുത്തു പലവട്ടം വലവിരിച്ചു കാത്തുനിന്നിട്ടുണ്ടെങ്കിലും ഓരോ തവണയും തന്ത്രപരമായി രക്ഷപ്പെട്ടു. കർണാടക പൊലീസ് പിന്നാലെയുണ്ടെന്നു വ്യക്തമായി മനസിലാക്കിയ ശ്രീധരൻ ഇന്റർനെറ്റ് കോളിലൂടെ പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ചു വെല്ലുവിളിയും ഭീഷണിയും മുഴക്കിയിരുന്നു. 

ഇന്റർനെറ്റ് കോൾ ട്രാക്ക് ചെയ്യാൻ കർണാടക പൊലീസ് എൻഐഎയുടെ സഹായം തേടിയെങ്കിലും ഫലമുണ്ടായില്ലെന്നു വിവരമുണ്ട്. ചിക്കമംഗലൂർ, ചനപട്ണ, ഹുൻസൂർ പൊലീസ് സ്റ്റേഷനുകൾക്കു കീഴിലെ കുറ്റകൃത്യങ്ങളുടെ പേരിൽ ശ്രീധരനെതിരെ പലവട്ടം ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഉന്നത രാഷ്ട്രീയ ബന്ധങ്ങളും പൊലീസ് സേനയ്ക്കുള്ളിലെ സ്വാധീനവുമാണു ശ്രീധരനു താങ്ങും തണലുമാകുന്നത്. തൃശൂർ വെള്ള‍ിക്കുളങ്ങര കോടാലി സ്വദേശിയാണു ശ്രീധരൻ. 

ആ ‘കിഡ്നാപ്പിങ്’ നാടകമോ?

കോടാലി ശ്രീധരന്റെ മകനെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോകുകയും മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്തതു വലിയ വാർത്തയായിരുന്നു. എന്നാൽ, സംഭവം ഒരു നാടകമായിരുന്നെന്ന നിഗമനത്തിലാണു കർണാടക പൊല‍ീസ്. ശ്രീധരന്റെ മകൻ അരുണിനെ ക്വട്ടേഷൻ സംഘം കണ്ണുമ‍ൂടിക്കെട്ടി കാറിൽ ഇരുത്തി കൊണ്ടുപോകുന്നതിന്റെ വിഡിയോ വീട്ടുകാർക്കു ലഭിച്ചിരുന്നു.

അരുണിനെ തേടി പൊലീസ് മൈസൂരിലെത്തിയപ്പോഴേക്കും ശ്രീധരനും സംഘവും എത്തി അരുണിനെ മോചിപ്പിച്ചെന്ന വിവരം പുറത്തുവന്നു. ശ്രീധരൻ കുഴൽപ്പണം മോഷ്ടിച്ചതിനു പ്രതികാരമായാണു മകനെ തട്ടിക്കൊണ്ടുപോയതെന്നായിരുന്നു പ്രചാരണം. എന്നാൽ, കേസന്വേഷിച്ച കർണാടക പൊലീസ് എത്തിയതു മറ്റൊരു നിഗമനത്തിലാണ്.

തട്ടിക്കൊണ്ടുപോകൽ ഒരു നാടകമായിരുന്നു. ശ്രീധരന്റെ സംഘാംഗങ്ങൾ തന്നെയായിരുന്നു തട്ടിക്കൊണ്ടുപോകലിനു പിന്നിൽ. ക്വട്ടേഷൻ സംഘത്തിലെ പ്രതികളിൽ രണ്ടു പേരെ പിടികൂടി ചോദ്യം ചെയ്തതിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്. എന്നാൽ, കേസെടുക്കാനാവശ്യായ പ്രത്യക്ഷ തെളിവുകളുടെ അഭാവത്തിൽ തുടരന്വേഷണം നിലയ്ക്കുകയായിരുന്നു. 

സ്വന്തം പടം കണ്ടാൽ ശ്രീധരൻ പോലും സഹിക്കൂല

കോടാലി ശ്രീധരനെക്കുറിച്ചു വിവരം ലഭിച്ചാൽ അറിയിക്കണമെന്ന സന്ദേശവുമായി പൊലീസ് പ്രസിദ്ധീകരിച്ച ലുക്ക് ഔട്ട് നോട്ടിസിൽ കൊടുത്തിരിക്കുന്ന ചിത്രമാണിത്. ശ്രീധരന്റെ ഇപ്പോഴത്തെ യഥാർഥ ചിത്രമാണു തൊട്ടടുത്ത്. രണ്ടു ചിത്രങ്ങളും തമ്മിൽ കടലും കടലാടിയും തമ്മിലുള്ള ബന്ധമേയുള്ളൂവെന്ന് ആർക്കും മനസിലാകും. കേരള പൊലീസിൽ ശ്രീധരന്റെ ചില അടുപ്പക്കാർ ഫോട്ടോ മനഃപൂർവം വികൃതമാക്കിയ ശേഷമാണു ലുക്ക് ഔട്ട് നോട്ടിസിൽ കൊടുത്തതെന്നു സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ഈ ചിത്രം കണ്ടു ശ്രീധരനെ ആരെങ്കിലും തിരിച്ചറിഞ്ഞതായി പൊലീസിന് ഇതുവരെ വിവരമില്ല. വലതുവശത്തു കാണുന്ന ഇപ്പോഴത്തെ ചിത്രം കേരള പൊലീസിന്റെ കയ്യിൽ ഉണ്ടോയെന്ന കാര്യവും സംശയം. 

ശ്രീധരന്റെ വീട്ടിൽ വേഷംമാറി കർണാടക പൊലീസ് തിരച്ചിൽ

കിടങ്ങൂരിൽ കോടാലി ശ്രീധരന്റെ വീട്ടിൽ കർണാടക പൊലീസ് വേഷംമാറി തിരച്ചിൽ നടത്തുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്ത്. തെങ്ങിന്റെ മടൽ വാങ്ങാനെത്തിയവരെന്ന പേരിൽ കാവിമുണ്ടുമുടുത്താണു പൊലീസ് സംഘത്തിലെ രണ്ടു പേർ ശ്രീധരന്റെ വീട്ടിലെത്തിയത്. മറ്റു സംഘാംഗങ്ങൾ റോഡിൽ കാത്തുകിടന്നിരുന്നു. ശ്രീധരന്റെ മകനുമായി സംസാരിക്കുന്നതിനിടെ ശ്രീധരൻ അകത്തുണ്ടോ എന്ന കാര്യം സംഘാംഗങ്ങൾ നിരീക്ഷിച്ചെങ്കിലും സൂചനയൊന്നും ലഭിച്ചില്ല. ആൾ അകത്തുണ്ടെന്നു സ്ഥിരീകരിക്കാനായാൽ തൊട്ടടുത്ത നിമിഷം സംഘാംഗങ്ങളെ അറിയിച്ചു വീട്ടിലേക്ക് ഇരച്ചുകയറാനും ശ്രീധരനെ പൊക്കാനുമായിരുന്നു തീരുമാനം. 

എന്നാൽ, ശ്രീധരൻ വീട്ടിൽ ഇല്ലാതിരുന്നതിനാൽ ദൗത്യം പരാജയപ്പെട്ടു. തങ്ങൾക്കു ലഭിച്ച ഇൻഫർമേഷൻ തെറ്റ‍ിയിട്ടില്ലെന്നു കർണാടക സിഐഡി സംഘം ഉറച്ചുവിശ്വസിക്കുന്നു. പിന്നെവിടെയാണ് ദൗത്യം പാളിയത്? ലോക്കൽ പൊലീസിൽനിന്നു റെയ്ഡ് വിവരം ശ്രീധരനു ലഭിച്ചിരിക്കാം എന്നാണു സംശയം. പൊലീസ് വരും മുൻപേ ശ്രീധരൻ കടന്നിരുന്നു. 

 

22 കേസുകളിൽ കവർന്നത് 40 കോടി 

കേരളത്തിലും തമിഴ്നാട്ടിലും കർണാടകയിലും മാത്രം റജിസ്റ്റർ ചെയ്ത 22 കവർച്ചാക്കേസുകളിൽ ശ്രീധരനും സംഘവും തട്ടിയതു 40 കോടി രൂപയെന്നു പൊലീസ്. കുഴൽപ്പണം കടത്തുന്ന സംഘങ്ങളെ ആക്രമിച്ചാണു കവർച്ചയിലേറെയും. പൊലീസ് കമ്മിഷണറുടെ വേഷത്തിലെത്തി ഹവാല വാഹനങ്ങൾ തടഞ്ഞാണു പണം അടിച്ചുമാറ്റാറുള്ളത്.പണം കൊണ്ടുപോയതു പൊലീസല്ല, ക്വട്ടേഷൻ സംഘമാണെന്നു ഹവാലക്കാർ തിരിച്ചറിയുമ്പോഴേക്കും ശ്രീധരനും സംഘവും അതിർത്തി കടന്നിട്ടുണ്ടാകും. 

കുഴൽപ്പണം കടത്തുന്ന ‘കാരിയർ’മാർക്കിടയിൽ നുഴഞ്ഞുകയറിയാണു ശ്രീധരനും സംഘവും ഓപ്പറേഷൻ നടത്തുക. കുഴൽപ്പണം വരുന്ന റൂട്ട്, വാഹനത്തിന്റെ നമ്പർ എന്നിവ ശ്രീധരനെ അറിയിച്ചാൽ കവരുന്ന പണത്തിന്റെ 40% വിവരദാതാവിനു നൽക‍ുമെന്നാണ് ഓഫർ. ജീവൻ പണയംവച്ചും ചിലർ ശ്രീധരന്റെ വിവരദാതാക്കളായി മാറുന്നത് ഈ ഓഫർ കണ്ടു കണ്ണുമഞ്ഞളിച്ചാണ്. 

കൂടുതൽ വാർത്തകൾക്ക്