മലപ്പുറം ജില്ലയിൽ കഞ്ചാവെത്തിക്കുന്ന സംഘത്തിലെ രണ്ട് പേർ പെരിന്തൽമണ്ണയിൽ പിടിയിൽ. 4 കിലോ കഞ്ചാവുമായാണ് പ്രതികൾ പിടിയിലായത്. പ്രതികൾ ഉപയോഗിച്ച വാഹനങ്ങളും പൊലിസ് പിടിച്ചെടുത്തു
മലപ്പുറം നഗര പരിധി, മഞ്ചേരി, പാണ്ടിക്കാട്, വണ്ടൂർ പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ കഞ്ചാവ് എത്തിക്കുന്ന ഇസ്ഹാഖ്, പ്രദീപ് എന്നിവരാണ് പിടിയിലായത്. കോയമ്പത്തൂരിൽ നിന്ന് ഇസ്ഹാക്കാണ് കഞ്ചാവ് എത്തിക്കുന്നത്. ഇത് പ്രദീപ് ഓട്ടോറിക്ഷയിലോ ബൈക്കിലോ ആവശ്യക്കാർക്ക് എത്തിക്കുകയാണ് പതിവ്. ലഹരി മാഫിയയെ പിടികൂടാൻ രുപീകരിച്ച പ്രത്യേക അന്വേഷണ സംഘം തലവൻ പെരിന്തൽമണ്ണ DySP എം.പി മോഹനചന്ദ്രന്റെ നിർദേശപ്രകാരം നടത്തിയ രഹസ്യ നീക്കത്തിലാണ് പ്രതികൾ പിടിയിലായത്. കഞ്ചാവ് വിതരണക്കാരെന്ന വ്യാജേന
വേഷം മാറിയാണ് പൊലിസ് സംഘം പ്രതികളെ സമീപിച്ചത്.ഇരുവരും സമാനമായ കേസിൽ നേരത്തെ പിടിയിലായിട്ടുണ്ട്. കഞ്ചാവു മാഫിയയിലെ പ്രധാന കണ്ണികൾ പിടിയിലായതോടെ കൂടുതൽ പേരെ വരും ദിവസങ്ങളിൽ കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം