E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:36 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

തൃശൂരിൽ മാല മോഷണത്തിനിറങ്ങിയ അന്തർ സംസ്ഥാന മോഷ്ടാവ് പിടിയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തിരുപ്പതിയില്‍ നിന്ന് മോഷ്ടിച്ച പള്‍സര്‍ ബൈക്കുമായി തൃശൂരില്‍ മാല പൊട്ടിക്കാനിറങ്ങിയ കള്ളന്‍ പൊലീസിന്റെ വലയില്‍ കുടുങ്ങി. കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി ബൈക്ക് മോഷണക്കേസുകളിലെ പ്രതിയായ തിരുവനന്തപുരം സ്വദേശി അരുണ്‍ദേവാണ് അറസ്റ്റിലായത്. 

തൃശൂരില്‍ നടന്നുപോകുന്ന സ്ത്രീകളുടെ മാലപൊട്ടിക്കല്‍ വ്യാപകമായതോടെ പിടിച്ചുപറിക്കാരെ കുടുക്കാന്‍ പൊലീസ് പരിശോധന കര്‍ശനമാക്കിയിരുന്നു. ബൈക്ക് മോഷണം, മാല പിടിച്ചുപറിയായി വിലസിയിരുന്ന തിരുവനന്തപുരം ബാലരാമപുരം സ്വദേശി അരുണ്‍ദേവ് തൃശൂരിലുണ്ടെന്ന് പൊലീസിന് രഹസ്യവിവരം ലഭിച്ചു. മൊബൈല്‍ നമ്പര്‍ പിന്‍തുടര്‍ന്നു നടത്തിയ പരിശോധനയില്‍ കുടുങ്ങി. ഒപ്പം, മോഷ്ടിച്ച ബൈക്കും കയ്യോടെ കിട്ടി. ബൈക്കില്‍ പതിച്ചിരുന്ന തമിഴ്നാട് രജിസ്ട്രേഷനിലുള്ള നമ്പര്‍ പ്രതിതന്നെ സ്വയം എഴുതിയ വ്യാജ നമ്പറാണെന്ന് കണ്ടെത്തി. തിരുപ്പതി റയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് മോഷ്ടിച്ച ബൈക്കാണിതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. 

മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലുമായി നിരവധി കേസുകളില്‍ പിടിക്കപ്പെട്ട അരുണ്‍ദേവ് ജാമ്യത്തിലിറങ്ങി മുങ്ങിയിരുന്നു. നാലുവര്‍ഷമായി പൊലീസിന് പിടികൊടുക്കാതെ ഒളിച്ചു നടക്കുമ്പോഴാണ് വലയിലായത്.