കൊച്ചി വെണ്ണലയില്‍ ഭാരത് പെട്രോളിയം പമ്പില്‍ മണ്ണെണ്ണ കലര്‍ന്ന ഡീസല്‍ വിറ്റെന്ന് ആക്ഷേപം. നാട്ടുകാര്‍ പമ്പില്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് പ്രശ്നത്തില്‍ പൊലീസ് ഇടപെട്ടു. അതേസമയം കച്ചവടം തകര്‍ക്കാനുളള ചിലരുടെ ശ്രമമാണ് ആരോപണത്തിനു പിന്നിലെന്ന് പമ്പുടമ പ്രതികരിച്ചു.
വെണ്ണല ചക്കരപ്പറമ്പ് ജങ്ഷനടുത്ത് പ്രവര്‍ത്തിക്കുന്ന പമ്പിനെതിരെയാണ് ആരോപണം. ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് റോഡില്‍ വാഹനം നിര്‍ത്തിയിട്ട ശേഷം കുപ്പിയുമായി ഡീസല്‍ വാങ്ങാനെത്തിയ ഉപഭോക്താവാണ് പരാതി ഉന്നയിച്ചത്. കുപ്പിയില്‍ വെളുത്ത നിറത്തില്‍ മണ്ണെണ്ണയുടെ ഗന്ധം നിറഞ്ഞ ഡീസലാണ് കിട്ടിയതെന്ന് ഉപഭോക്താവ് ആരോപിച്ചു.
സംഭവം വിവാദമായതോടെ നാട്ടുകാര്‍ കൂടി. ബഹളമായി. ഇതിനിടെ ഭാരത് പെട്രോളിയം ജീവനക്കാരും സ്ഥലത്തെത്തിയെങ്കിലും ഡീസല്‍ പരിശോധിക്കാന്‍ തയാറായില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
ഒടുവില്‍ സ്വകാര്യ ലാബില്‍ ഡീസല്‍ പരിശോധിക്കാമെന്ന് സ്ഥലം എസ്ഐ ഉറപ്പു നല്‍കിയതോടെയാണ് ജനം പിരിഞ്ഞത്. ആരോപണത്തെ പറ്റി പമ്പുടമയുടെ പ്രതികരണം ഇതായിരുന്നു