E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:36 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

അപൂർവ നക്ഷത്ര ആമകളെ തളിപ്പറമ്പിലെ കിണറ്റിൽ കണ്ടെത്തി; വനംവകുപ്പ് അന്വേഷണം ആരംഭിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വനമേഖലകളിൽ അപൂർവ്വമായി കാണപ്പെടുന്ന നക്ഷത്ര ആമകളെ കണ്ണൂർ തളിപ്പറമ്പ് ടൗണിലുള്ള കിണറ്റിൽ കണ്ടെത്തി. കപ്പാലം തങ്ങൾ പള്ളിയുടെ മുറ്റത്ത് ഉപയോഗശൂന്യമായി കിടക്കുന്ന കിണറ്റിലാണ് രണ്ട് നക്ഷത്ര ആമകളെ കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് വനംവകുപ്പ് അന്വേഷണം ആരംഭിച്ചു. 

ലോകവിപണിയിൽ മോഹവില ലഭിക്കുന്ന ആമകളെയാണ് കിണറ്റിൽ‌ കണ്ടെത്തിയത്. പള്ളിയിലെത്തിയവരാണ് ആമയെ ആദ്യം കാണുന്നത്. ആഫ്രിക്കൻ പായൽ നിറഞ്ഞുകിടക്കുന്ന വെള്ളത്തിലൂടെ ആമകൾ നീന്തുന്നത് കണ്ട് പുറത്തെടുത്തക്കുയായിരുന്നു. തുടർന്ന് വനപാലകരെ വിവരമറിയിച്ചു. വരണ്ട വനമേഖലകളിൽ മാത്രമാണ് നക്ഷത്ര ആമകളെ കാണാറുളളത്.

എന്നാൽ തളിപ്പറമ്പിലെ കിണറ്റിൽ എങ്ങനെയെത്തിയെന്ന് വ്യക്തമല്ല. ഇന്ത്യയിൽ കാണപ്പെടുന്ന നക്ഷത്ര ആമകൾ 20 മുതൽ 30 സെന്റീമീറ്റർ വരെ വളരും. മുപ്പത് മുതൽ എൺപത് വർഷംവരെയാണ് ആയുസ്. നക്ഷത്ര ആമകളെ കടത്തുന്നതും വളർത്തുന്നതും കുറ്റകരമാണ്. ആമകളെ വനംവകുപ്പ് ഏറ്റെടുത്തു. ഇവയെ കിണറ്റിലിട്ടത് നക്ഷത്ര ആമകള കടത്തുന്ന സംഘമാണോയെന്ന് വനംവകുപ്പ് അന്വേഷിക്കുന്നുണ്ട്.