തൃശൂരില്‍ മൂന്നു യുവാക്കളെ ഹഷിഷുമായി പിടികൂടി. മണാലിയില്‍ നിന്ന് കൊണ്ടുവന്ന ലഹരിമരുന്നാണിതെന്ന് പ്രതികള്‍ മൊഴി നല്കി.
രാത്രി വൈകി മൂന്നു യുവാക്കളെ തൃശൂര്‍ മെഡിക്കല്‍ കോളജ് പൊലീസ് വഴിയിരികില്‍ കണ്ടപ്പോള്‍ വിശദമായി പരിശോധിച്ചു. ഇവര്‍ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്തുടര്ന്ന് പിടികൂടി ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗ് പരിശോധിച്ചപ്പോള്‍ കിട്ടിയത് ലഹരിമരുന്ന്. സൂക്ഷ്്മ പരിശോധനയില്‍ ഇത് ലഹരിമരുന്നായ ഹഷിഷ് ആണെന്ന് വ്യക്തമായി.
തൃശൂര്‍ കാറളം സ്വദേശി ഷലീല്‍ , വടക്കാഞ്ചേരി സ്വദേശി ഷമീര്‍ , കുണ്ടന്നൂര്‍ സ്വദേശി വൈശാഖ് എന്നിവരെയാണ് പിടികൂടിയത്. ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ നിന്നാണ് ഇതു കൊണ്ടുവന്നതെന്ന് പ്രതികള്‍ മൊഴിനല്‍കി. 130 ഗ്രാം ലഹരിമരുന്നാണ് പിടിച്ചെടുത്തത്. ഇവയ്ക്കു അഞ്ചു ലക്ഷം രൂപയോളം വില വരും. രാജ്യാന്തര വിപണയില്‍ ഇതിന് കിലോയ്ക്കു നാല്പതു ലക്ഷം രൂപയാണ് വില.
കോളജ് വിദ്യാര്‍ഥികളാണ് ഈ ലഹരിമരുന്നു വില്പന സംഘത്തിന്റെ ഉപഭോക്താക്കള്‍ ഗ്രാമിന് അയ്യായിരം രൂപയ്ക്കാണ് വിദ്യാര്‍ഥികള്‍ ഇതു വാങ്ങുന്നത്. ലഹരിമരുന്നു വില്പന സംഘത്തിലെ കൂടുതല്‍ കണ്ണികള്‍ വരുംദിവസങ്ങളില്‍ വലയിലാകുമെന്നാണ് സൂചന.