മൂവാറ്റുപുഴയില്‍ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയയാള്‍ അറസ്റ്റിലായി. തൊടുപുഴ ഇടവെട്ടി സ്വദേശി കൊടിപ്പറമ്പില്‍ സലിമിനെ പോത്താനിക്കാട് പൊലീസാണ് പിടികൂടിയത്. മൂവാറ്റപുഴയ്ക്കുസമീപം കടുമ്പിടി പാറപ്പുഴ ക്ഷേത്രത്തിലെ ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്നശേഷം രക്ഷപ്പെട്ട സലിമിനെ മണിക്കൂറുകള്‍ക്കകമാണ് പൊലീസ് പിടികൂടിയത്. പുലര്‍ച്ചെ മൂന്നിന് ക്ഷേത്രംവഴി പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘം ശബ്ദം കേട്ട് പരിശോധനയ്ക്ക് ഇറങ്ങുകയായിരുന്നു. തുടര്‍ന്ന് താക്കോലോടുകൂടിയ ഇരുചക്രവാഹനം കണ്ടെത്തി. വാഹനത്തിലെ ബോക്സില്‍നിന്ന് പണവും കണ്ടെടുത്തു. തുടര്‍ന്ന് പൊലീസ് ക്ഷേത്രംഭാരവാഹികളെ വിളിച്ചുവരുത്തി. പിന്നീടുള്ള പരിശോധനയിലാണ് ക്ഷേത്രവാതിലുകളും ഭണ്ഡാരങ്ങളും കുത്തിത്തുറന്ന നിലയില്‍ കാണപ്പെട്ടത്. പിന്നീട് പെരുമറ്റത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. വിവിധ ആരാധനാലയങ്ങളില്‍ പ്രതി മോഷണം നടത്തിയിട്ടുണ്ട്. ഇതിനെചുറ്റിപ്പറ്റി പൊലീസ് അന്വേഷണം തുടങ്ങി.
Advertisement