മൂന്ന് മാന്‍ കൊമ്പുകളുമായി രണ്ട് പേര് പെരിന്തല്‍മണ്ണയില്‍ പൊലീസ് പിടിയില്‍. വില്‍പ്പനയ്ക്കെത്തിച്ച മാന്‍കൊമ്പാണ് പിടിച്ചെടുത്തത്. പ്രതികളെ പെരിന്തല്‍മണ്ണ കോടതി റിമാന്‍ഡ് ചെയ്തു.
കോട്ടയ്ക്കല്‍ മഞ്ചേരി എന്നിവിടങ്ങളില്‍ നിന്ന് വില്‍പ്പനയ്ക്കായി എത്തിച്ച വ്യത്യസ്ത വലുപ്പത്തിലുള്ള മൂന്ന് മാന്കൊമ്പുകളാണ് പ്രത്യേക അന്വേഷ·ണസംഘം പിടികൂടിയത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. തുടര്‍ന്ന് മാനത്തുമംഗലം ബൈപ്പാസില്‍ വച്ച് സ്കൂട്ടറിലെത്തിയ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു.
്മഞ്ചേരി വായ്പ്പാറപ്പടി സ്വദേശി അന്‍വര്‍ സാദത്ത്, മഞ്ചേരി പുല്ലഞ്ചേരി സവ്ദേശി രഞ്ജിത്ത് എന്നിവരാണ് പിടിയിലായത്. കേസിന്റെ തുടരന്വേഷണത്തിനായി വനംവകുപ്പിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് പെരിന്തല്‍മണ്ണ പൊലീസ് അറിയിച്ചു.