മോഷണത്തിനിടെ സിസിടിവിയിൽ കുടുങ്ങിയ കള്ളനെ പൊലീസ് പിടികൂടി. കൊച്ചി മൂവാറ്റുപുഴ സ്വദേശി ഹനീഫയാണ് അറസ്റ്റിലായത്. ഇയാൾ ഒട്ടേറെ മോഷണക്കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വാഴക്കുളത്തെ വ്യാപാര സ്ഥാപനയുടമയുടെ കാറില്‍ നിന്ന് ഹനീഫ പണം മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണിത്. നാൽപതിനായിരം രൂപയുമായി കടന്ന ഹനീഫയെ പൊലീസ് തന്ത്രപരമായി പിടികൂടുകയായിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മുൻപ് നടത്തിയ മോഷണങ്ങളുടെ ചുരുള്‍ അഴിഞ്ഞത്.
മോഷണത്തിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് ആഡംബര ജീവിതമാണ് ഹനീഫ നയിച്ചിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.