കൊല്ലം അഞ്ചലില്‍ കാമുകിയുടെ മകളെ പീഡിപിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ഏരൂർ, മണലിൽ സ്വദേശി സുരേഷിനെയാണ് ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഭർത്താവ് ഗൾഫിലായിരുന്ന യുവതിയുമായി അടുപ്പമുണ്ടായിരുന്ന സുരേഷ് പലപ്പോഴും കാമുകിയുടെ വീട്ടിലെത്താറുണ്ടായിരുന്നു. അതിനിടെ കഴിഞ്ഞ മെയ് 19നാണ് പീഡനം നടന്നത്. സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് 15കാരിയായ പെണ്‍കുട്ടിയെ ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ മാതാവിനെ കാണാതായതിനെ തുടർന്ന് പെൺകുട്ടിയും പിതാവും ചേർന്ന് ഏരൂർ പൊലീസിൽ പരാതി നൽകിയതോടെ സംഭവം പുറത്തറിഞ്ഞത്. പൊലീസ്, പെൺകുട്ടിയെ വിശദമായി ചോദ്യം ചെയ്തതോടെ കുട്ടി പീഡനവിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പുനലൂർ കോടതിയിൽ ഹാജരാക്കിയെ പ്രതിയെ റിമാന്റ് ചെയ്തു.