എറണാകുളം വരാപ്പുഴയില്‍ ആളൊഴിഞ്ഞ പറമ്പില്‍ മധ്യവയസ്കന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. മരിച്ചയാളെ തിരിച്ചറിയാനായിട്ടില്ല. ആത്മഹത്യയെന്നോ കൊലപാതകമെന്നോ സ്ഥിരീകരിക്കാന്‍ പൊലീസിനായിട്ടില്ല.
വരാപ്പുഴ പാലത്തിനു സമീപം പുത്തന്പളളിക്കടുത്തുളള ഒഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലാണ് ശരീരം. മുഖംപോലും തിരിച്ചറിയാനാവാത്ത വിധം വികൃതം. മൃതദേഹത്തിനടുത്ത് നിന്ന് ഒഴിഞ്ഞ കുപ്പി കണ്ടെത്തി. സമീപത്തെ ചെടികളും നേരിയ തോതില്‍ കരിഞ്ഞിട്ടുണ്ട്. ശനിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെ സമീപവാസിയായ വീട്ടമ്മയാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് സ്ഥലത്തെത്തിയ വാര്‍ഡ് മെമ്പര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
ആത്മഹത്യയെന്നോ കൊലപാതകമെന്നോ സ്ഥിരീകരിക്കാന്‍ പൊലീസ് തയാറായിട്ടില്ല. ഫൊറന്‍സിക് പരിശോധനയ്ക്കു േശഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ എന്നാണ് പൊലീസ് നിലപാട്. ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് േകസിന്റെ അന്വേഷണം.