കൊല്ലത്ത് അന്തര്‍ സംസ്ഥാന ബൈക്ക് മോഷ്ടാക്കള്‍ പിടിയില്‍. ആഡംബര ബൈക്കുകള്‍ മോഷ്ടിക്കുന്ന തിരുവനന്തപുരം സ്വദേശി കര്‍ണ്ണല്‍ രാജ്, മലപ്പുറം സ്വദേശി അംജത്ത് എന്നിവരെയാണ് കൊല്ലം സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും ഒരു നാനോ കാറും 12 ഓളം ബൈക്കുകളും പിടിച്ചെടുത്തു.
കൊല്ലം ജില്ലയിലും പരിസര പ്രദേശങ്ങളിലും റോയല്‍ എന്‍ഫീല്‍ഡ് ഇനത്തില്‍പ്പെട്ട ബൈക്ക് മോഷണം പതിവായതിനെത്തുടര്‍ന്നാണ് കൊല്ലം സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചത്. നഗരത്തിലേയും പരിസര പ്രദേശങ്ങളിലേയും 200 ഓളം വരുന്ന സിസിറ്റിവി കാമറകളും ഒരുലക്ഷത്തോളം വരുന്ന മൊബൈല്‍ ഫോണ്‍ രേഖകളും പരിശോദിച്ച് വളരെ തന്ത്രപരമായാണ് പ്രതികളെ പിടികൂടിയത്.കോളജ് പരിസരത്തും കല്യാണ ആഡിറ്റോറിയത്തിനു സമീപത്തും തിരക്കേറിയ വാഹന പാര്‍ക്കിങ്ങ് സ്ഥലങ്ങളിലും നാനോ കാറിലെത്തുന്ന ഇവര്‍ കാറിന്‍റെ മറവില്‍ ബൈക്കിന്‍റെ വയര്‍ കട്ട് ചെയ്ത് അതിവേഗം ഓടിച്ച് പോകുകയാണ് പതിവ്.
കൗമാരക്കാരായ ഇവര്‍ ബൈക്കുകള്‍ക്ക് രൂപമാറ്റം വരുത്തി OLX തുടങ്ങിയ സമൂഹമാധ്യങ്ങളിലൂടെ ബാംഗ്ലൂര്‍ ,പഞ്ചാബ് ,തമ്ിഴ്നാട് തുടങ്ങി വടക്കന്‍ സംസ്ഥാനങ്ങളില്‍ വില്‍ക്കുകയാണ് പതിവ്.ആഢംബര ജീവിതത്തിനു ം ബൈക്കില്‍ കറങ്ങി നടക്കുന്നതിനുമായാണ് മോഷണം നടത്തിയതെന്ന് ഇവര്‍ പറഞു.ഈ ബൈക്കുകള്‍ ഉപയോഗിക്കുന്നതിന് വേണ്ടി വ്യാജമായി ആര്‍സി ബുക്കും മറ്റ് രേഖകളു ം ഉണ്ടാക്കിയിട്ടുള്ളതായും പൊലീസിന് വ്യക്തമായി.ഇവരുടെ അറസ്റ്റോട് കൂടി 23 ഓളം ബൈക്ക് മോഷണക്കേസുകള്‍ക്കാണ് തുമ്പായിരിക്കുന്നത്.വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലാകും എന്ന് കമ്മീഷണര്‍ അറിയിച്ചു.എഞ്ചിന്‍ നമ്പറിലും ചെയ്സ് നമ്പറിലും മാറ്റം വരുത്തിയ ഈ ബൈക്കുകളുടെ യഥാര്‍ഥ ഉടമസ്ഥനെ കണ്ടെത്താനുള്ളശ്രമവും പൊലീസ് ആരംഭിച്ചുകഴിഞു.