E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:35 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

മദ്യലഹരിയില്‍ വാഹനാപകടമുണ്ടാക്കിയ വനിതാ ഡോക്ടര്‍ അറസ്റ്റിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കൊല്ലം നഗരത്തില്‍ മദ്യലഹരിയില്‍ വാഹനാപകടമുണ്ടാക്കിയ വനിതാ ഡോക്ടര്‍ അറസ്റ്റില്‍. രാത്രിയില്‍ മദ്യലഹരിയില്‍ ആഢംബരകാര്‍ ഓടിച്ച് ആറുവാഹനങ്ങളെ ഇടിച്ച ഡോക്ടര്‍ രശ്മി പിള്ളയെയാണ് നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കിടെ ഇവര്‍ പൊലീസുകാരോടും മാധ്യമപ്രവര്‍ത്തകരോടും തട്ടിക്കയറി. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരുക്കേറ്റു

രാത്രി എട്ടുമണിയോടെ കൊല്ലം പോളയത്തോട് ജംക്ഷനിലാണ് മദ്യലഹരിയില്‍ വനിതാ ഡോക്ടര്‍ അപകടമുണ്ടാക്കിയത്. ഇവര്‍ ഓടിച്ചിരുന്ന ആഢംബരകാര്‍ മറ്റ് വാഹനങ്ങളിലിടിച്ച് മൂന്നു പേര്‍ക്ക് പരുക്കേറ്റു. തുടര്‍ന്ന് നാട്ടുകാര്‍ വാഹനം തടഞ്ഞപ്പോള്‍ ആണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഡോര്‍ ലോക്ക് ചെയ്ത് അകത്തിരുന്ന ഡോക്ടറെ ഏറെപണിപ്പെട്ടാണ് പൊലീസ് പുറത്തിറക്കിയത്. 

കണ്‍ട്രോള്‍ റൂമിലെ പൊലീസുകാരും പിങ്ക് പൊലീസും കാറിന്റെ ഡോര്‍ തുറക്കാനാവശ്യപ്പെട്ടെങ്കിലും ഇവര്‍ തയാറായില്ല. കൊല്ലം ഈസ്റ്റ് എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് അവരെ അറസ്റ്റ് ചെയ്തത്. ഒരു മണിക്കൂറോളം ഗതാഗത തടസത്തിനിടയാക്കി. കാറില്‍ നിന്ന് മൂന്ന് മദ്യക്കുപ്പികളും പൊലീസ് പിടിച്ചെടുത്തു. വൈദ്യപരിശോധനയ്ക്ക് ഹാജരാക്കിയപ്പോള്‍ കാല്‍ നിലത്തുറയ്ക്കാതിരുന്ന ഇവര്‍ പൊലീസുകാരെ അസഭ്യം പറഞ്ഞു. ഇവരോടൊപ്പമുണ്ടായിരിന്ന ആണ്‍സുഹൃത്തുക്കള്‍ മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. പിന്നീട് നിര്‍ബന്ധിച്ച് പൊലീസ് ജീപ്പില്‍ കയറ്റി ട്രാഫിക് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :