കോയമ്പത്തൂരിൽ നിന്ന് എറണാകുളത്തേക്ക് കൊണ്ടുവന്ന മുപ്പത്തിനാലു ലക്ഷം രൂപയുടെ കുഴൽപണം പാലക്കാട് വാളയാറിൽ പിടികൂടി. കോയമ്പത്തൂർ മേട്ടുപാളയം സ്വദേശി രാജേന്ദ്രനെ അറസ്റ്റ് ചെയ്തു. പാലക്കാട്ടേക്ക് വന്ന തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് ടോൾപ്ലാസയ്ക്ക് സമീപം എക്സൈസ് ഇന്റലിജൻസ് വിഭാഗം പരിശോധിച്ചപ്പോഴാണ് പണം കണ്ടെത്തിയത്. ബസിന്റെ സീറ്റിനടിയിൽ ബാഗിനുളളിൽ ഒളിപ്പിച്ച രണ്ടായിരം, അഞ്ഞൂറു രൂപയുടെ പുതിയ നോട്ടുകളാണുണ്ടായിരുന്നത്. കേസ് എൻഫോഴ്സ്മെന്റ് വിഭാഗത്തിന് കൈമാറി.
Advertisement