നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലായതോടെ താരത്തിനെതിരെ നിരവധി ആളുകളാണ് പരസ്യപ്രതികരണവുമായി രംഗത്തെത്തിയത്. ഇപ്പോഴിതാ കാവ്യ മാധവനും ആദ്യ ഭര്‍ത്താവ് നിഷാല്‍ ചന്ദ്രയും തമ്മിലുള്ള വിവാഹ മോചന വാര്‍ത്ത പുറത്ത് വന്ന സമയത്ത് വ്യാപകമായി പ്രചരിച്ച ഒരു ശബ്ദരേഖ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. നിഷാലിന്റെ അമ്മയും ഒരു ടെലിവിഷന്‍ അവതാരകനും തമ്മിലുള്ള സംഭാഷണമാണ് അത്. കാവ്യയുടെ വിവാഹബന്ധം തകരാൻ കാരണം ദിലീപുമായുള്ള ബന്ധമാണെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു.
ആ ശബ്ദരേഖയില്‍ അന്നേ ദിലീപിന് കൊച്ചിയില്‍ ക്വട്ടേഷന്‍ സംഘമുണ്ടെന്ന് പരാമര്‍ശം ഉണ്ടായിരുന്നു. ദിലീപ് നിഷാലിനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്കി എന്നാണ് ആ ഓഡിയോയില്‍ ഉണ്ടായിരുന്നത്.
2009ല്‍ ആയിരുന്നു കാവ്യയും നിഷാല്‍ ചന്ദ്രയും തമ്മിലുള്ള വിവാഹം. ആറുമാസം മാത്രം നീണ്ടു നിന്ന ദാമ്പത്യം 2011 ൽ അവസാനിച്ചു. എന്നാല്‍ ആ സമയങ്ങളില്‍ നിഷാലിന്റെ അമ്മ സംസാരിക്കുന്നു എന്നതരത്തില്‍ വ്യാപകാമായി ഒരു ഓഡിയോ പ്രചരിച്ചിരുന്നു. ക്വട്ടേഷന്‍ ഗൂഢാലോചനകേസില്‍ ദിലീപ് അറസ്റ്റിലായ സാഹചര്യത്തില്‍ ഈ ശബ്ദരേഖ സോഷ്യല്‍ മീഡിയിയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.