ദിലീപിനെ അറസ്റ്റ് ചെയ്തത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. നാദിർഷയടക്കം മറ്റ് ആരും കസ്റ്റഡിയിലില്ലെന്നും അന്വേഷണം ശരിയായ ദിശയിൽപുരോഗമിക്കുകയാണെന്നും ഡി.ജി.പി അറിയിച്ചു
കൊച്ചിയിൽ ദിലീപ് അറസ്റ്റിലാകുമ്പോൾ തിരുവനന്തപുരത്തിരുന്ന് കാര്യങ്ങൾ നിരീക്ഷിച്ച ശേഷമാണ് ഡി.ജി.പി അറസ്റ്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. കൃത്യമായ തെളിവുകൾ ലഭിച്ചതോടെയാണ് അറസ്റ്റെന്ന് വ്യക്തമാക്കിയെങ്കിലും കോടതി നിർദേശമുള്ളതിനാൽ അന്വേഷണ വിവരങ്ങൾ പരസ്യമാക്കിയില്ല. എന്നാൽ നാദിർഷ അടക്കം മൂന്ന് പേർ കസ്റ്റഡിയിലാണെന്ന അഭ്യൂഹം ഡിജിപി നിഷേധിച്ചു.
നടിക്കെതിരായ അക്രമത്തിന്റെ ഗൂഡാലോചനയിലടക്കം അന്വേഷണം കൃത്യമായ ദിശയിൽ പുരോഗമിക്കുകയാണെന്ന് പറഞ്ഞ ഡി.ജി.പി തുടർ അറസ്റ്റുകൾക്കുള്ള സൂചനയും നൽകി.