കോഴിക്കോട് മുക്കത്ത് മൂന്നുവയസ്സുകാരിയെ ക്രൂരമായി മർദിച്ച പിതാവിനെതിരെ ബാലവകാശ കമ്മിഷൻ കേസെടുത്തു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് മുക്കം മണാശ്ശേരി സ്വദേശി ജയകുമാറിനെതിരെ ബാലവകാശ കമ്മിഷന്റെ നടപടി. ജില്ല പൊലീസ് മേധാവി, ശിശു സംരക്ഷണ ഓഫിസർ, ചൈൽഡ് ഡവലപ്മെന്റ് പ്രോജകട് ഓഫിസർ എന്നിവരോട് കേസിനെക്കുറിച്ച് റിപ്പോർട്ട് നൽകാനാണും കമ്മിഷൻ നിർദേശിച്ചു. കഴിഞ്ഞദിവസമാണ് മണശ്ശേരി സ്വദേശിയായ മൂന്ന് വയസുകാരിയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Advertisement