തമിഴ്നാട്ടിലെ രാമനാഥപുരത്ത് വന്‍ സ്ഫോടക ശേഖരം കണ്ടെത്തി. സ്ഫോടക വസ്തുക്കള്‍ കൈവശം വച്ചതിന് രണ്ട് പേരെ പൊലിസ് അറസ്റ്റ് ചെയ്തു. രക്ഷപ്പെട്ട സംഘത്തിലെ മറ്റൊരാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
രാമനാഥപുരത്തെ തൊണ്ടിയില്‍ നടത്തിയ വാഹന പരിശോധനയിലാണ് സ്വകര്യ ബസില്‍ നിന്ന് വന്‍ സ്ഫോടക ശേഖരം കണ്ടെത്തിയത്. 200 ജെലാറ്റിനും 100 ഡിറ്റണേറ്ററും വെടിമരുന്നുകളുമാണ് പരിശോധനയില്‍ കണ്ടെടുത്തത്. ഇവ തൊണ്ടിയില്‍ നിന്ന് വട്ടാണത്തേയ്ക്ക് മാറ്റാനുള്ള ശ്രമത്തിനിെടയാണ് പിടിയിലായത്. സ്ഫോടക വസ്തുക്കള്‍ കൈവശം വച്ചതിന് രണ്ടു പേരെ പൊലിസ് അറസ്റ്റ് ചെയ്തു. പുതുക്കോട്ട സ്വദേശികളായ അശോക് കുമാര്‍ , കണ്ണന് എന്നിവരാണ് പിടിയിലായത്.
ഇവരുടെ കൂടെയുണ്ടായിരുന്ന മയിലാണ്ടി ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലിസ് അറിയിച്ചു. ശ്രീലങ്കയുടെ അടുത്ത് കിടക്കുന്ന പ്രദേശമായ രാമനാഥപുരത്ത് സ്ഫോടക ശേഖരം കണ്ടെത്തിയത് ഏറെ ഗൗരവത്തോടെയാണ് അന്വേഷണ സംഘം കാണുന്നത്. എന്നാല്‍ അറസ്റ്റിലായവര്‍ ചോദ്യം ചെയ്യലിനോട് നിസഹകരിയ്ക്കുകയാണ്. അതിനാല്‍ തന്നെ സ്ഫോടക ശേഖരത്തിന്റെ ഉറവിടം സംബന്ധിച്ച് കാര്യമായ വിവരങ്ങളൊന്നും ഇതു വരെ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല.