മലപ്പുറം വണ്ടൂരിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ മൊബൈല്‍ ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. തമിഴ്നാട് ഗൂഡല്ലൂർ എല്ലുമല കുന്നുമ്മൽ ഡേവിഡിനേയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
വണ്ടൂരിലെ വാടകവീട്ടിൽ കുടുംബസമേതം താമസിക്കുന്ന പ്രതി ഡേവിഡ് സമീപത്ത് താമസിക്കുന്ന പതിനഞ്ചുകാരിയേയാണ് കഴിഞ്ഞ ഒൻപത് മാസമായി പീഡിപ്പിക്കുന്നത്. പെൺകുട്ടിയെ മൊബൈല്‍ ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കാണിച്ചാണ് പ്രതി പീഡനത്തിന് ഇരയാക്കിയത്. വീട്ടുകാർക്ക് സംശയം തോന്നിയതിനെ തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതതിൽ 2016 ഒക്ടോബർ മാസം മുതൽ പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ചിട്ടുണ്ടെന്നും പതിവായി പീഡിപ്പിക്കാറുണ്ടെന്നും സമ്മതിച്ചു.
പ്രതിക്കെതിരെ പോക്സോ വകുപ്പു പ്രകാരം കേസെടുത്തു. പ്രതി ഡേവിഡിനെ പെരിന്തൽമണ്ണ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു