കൊച്ചിയില്‍ വില്‍പ്പനയ്ക്കെത്തിച്ച നിരോധിത പുകയില്‍ ഉല്‍പ്പന്നങ്ങള്‍ പിടികൂടി. എറണാകുളം നോര്‍ത്ത് റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ് നാലരലക്ഷം രൂപയുടെ പുകയില ഉല്പന്നങ്ങള് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കോയമ്പത്തൂര്‍ സ്വദേശി അറസ്റ്റിലായി.
കോയമ്പത്തൂര്‍ സ്വദേശി ഷെറീഫാണ് പിടിയിലായത്. മൂന്ന് ചാക്കുകളിലായി ഒമ്പതിനായിരം പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളാണ് ഷെറീഫ് കൊച്ചിയിലെത്തിച്ചത്.മൂന്നു ദിവസം മുമ്പ് ട്രെയിന്‍ മാര്‍ഗമാണ് പുകയില ഉല്പന്നങ്ങള് കൊച്ചിയിലെത്തിയത്. നോര്‍ത്ത് റെയില്‍വെ സ്റ്റേഷനില്‍ നിന്ന് ഇത് പുറത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുമ്പോഴാണ് പൊലീസ് ഷെറീഫിനെ പിടികൂടിയത്. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഷെറീഫിനെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തുകയായിരുന്നു.
പിടികൂടിയ പുകയില ഉല്പന്നങ്ങള് പൊലീസ് എക്സൈസിന് കൈമാറി. സംഭവത്തിനു പിന്നില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.