ബ്ലാക് മെയിലിങ്ങിന് നീക്കമുളളതായി പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് നടന് ദിലീപ്. അത്തരം ഫോണ്‍വിളികള്‍ വന്നാല്‍ റെക്കോര്‍ഡ് ചെയ്യാനും നിര്ദേശമുണ്ടായുന്നുവെന്ന് ദിലീപ് പറഞ്ഞു. ദിലീപിനെ കുടുക്കാന്‍ പറഞ്ഞത് സിനിമ മേഖലയിലെ പ്രധാനവ്യക്തികളാണെന്ന പേരിലായിരുന്നു ഫോണ്‍വിളി വന്നതെന്ന് സംവിധായകന് നാദിര്‍ഷ വെളിപ്പെടുത്തി. ഏപ്രില്‍ 20 ന് താന്‍ നല്കിയ പരാതിയില്‍ പൂര്‍ണവിവരങ്ങള്‍ പൊലീസിന് കൈമാറിയിരുന്നുവെന്ന് ദിലീപ് പറഞ്ഞു. പൊലീസ് പരാതിക്ക് പിന്നാലെയുണ്ടെന്നാണ് മനസിലാക്കുന്നത്. ഉടന്‍ മൊഴി നല്‍കുമെന്ന് ദിലീപ് പറഞ്ഞു. കേസുമായി താന്‍ മുന്നോട്ട് പോകുമെന്നും സിനിമയിലെ എല്ലാവര്ക്കും വേണ്ടിയാണ് തന്റെ പോരാട്ടമെന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു.
ദിലീപ് നിരപരാധിയാണെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ ദിലീപിന്റെ പെടലിക്കിട്ടാല് പണം കിട്ടുമെന്ന് വിഷ്ണു പറഞ്ഞതായി നാദിര്‍ഷ പറഞ്ഞു. നിരപരാധി എന്തിന് പണം നല്‍കണമെന്ന് ചോദിച്ചപ്പോള്‍ ദിലീപിന്റെ പേര് പറഞ്ഞാല്‍ പണം നല്കാന് ആളുണ്ടെന്ന് വിഷ്ണു പറഞ്ഞെന്നും നാദിര്‍ഷ വെളിപ്പെടുത്തി. ദിലീപിനെതിരെ നീക്കം നടത്തുന്നത് സിനിമയിലെ പ്രമുഖരാണെന്ന് വിഷ്്ണു പറഞ്ഞതായി നാദിര്‍ഷാ വെളിപ്പെടുത്തി. പേരുകള്‍ വിശ്വസനീയമല്ല. പേരുകള്‍ സത്യമായാല്‍ മലയാള സിനിമയുടെ ഷൂട്ടിങ് നിര്‍ത്തിവയ്ക്കേണ്ടിവരും. കേസില്‍ പൊലീസിന് ഉടന്‍ മൊഴി നല്‍കുമെന്നും നാദിര്‍ഷ പറഞ്ഞു.