ഫസല്‍ വധക്കേസിലെ സത്യം ഒരിക്കല്‍ പുറത്തുവരുമെന്ന് കണ്ണൂര്‍ ഡി.വൈ.എസ്.പി പി.പി. സദാനന്ദന്. പന്ത്രണ്ടു വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവില്‍ ശേഖരിച്ച ശക്തവും ശാസ്ത്രീയവുമായ തെളിവുകളാണ് പൊലീസിന്റെ കൈവശമുള്ളതെന്നും ചിലരാഷ്ട്രീയ പാര്‍ട്ടികള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലവിളി മുഴക്കുകയാണെന്നും ഡി.വൈ.എസ്.പി കുറ്റപ്പെടുത്തി.
ഫസല്‍ കേസില്‍ വെളിപ്പെടുത്തല്‍ നടത്തിയ സുബീഷിന്റെ മൊഴി രണ്ടു ഡിവൈഎസ് പി മാരാണ് സിപിഎമ്മിനുവേണ്ടി തയാറാക്കുന്നതെന്നായിരുന്നു ബിജെപിയുടെ ആരോപണം. കേരള പൊലീസ് അസോസിയേഷന് കണ്ണൂര്‍ ജില്ലാസമ്മേളനത്തിന്റെ ഉദ്ഘാടനവേദിയിലാണ് ആരോപണവിധേയനായ ഡിവൈഎസ് പി പിപി സദാന്ദന് ഫസല്‍ കേസിലെ തെളിവുകളെക്കുറിച്ച് വിശദീകരിച്ചത്. പൊലീസിന്റെ കൈവശമുള്ളത് ശാസ്ത്രീയമായ തെളിവുകളാണ്.
നീതിന്യായ വ്യവസ്ഥയെ ക്രിമിനലുകളുടെ കണ്ണിലൂടെ കാണുന്നതിന് സഹായകരമായ ചിലസാഹചര്യങ്ങളാണ് ഈ കേസില്‍ കോടതിയില്‍ നിന്ന് ഉണ്ടായത്. രാഷ്ട്രീയപാര്‍ട്ടികള്‍ പൊലീസുകാര്‍ക്കെതിരെ കൊലവിളി മുഴക്കുകയാണ്.
ഫസല്‍ കേസില്‍ നിലവിലുള്ള പ്രതികള്‍ യാഥാര്‍ഥ പ്രതികളല്ലെന്ന് ജസ്റ്റിസ് വി.രാംകുമാര്‍ തന്നെ നിലപാടെടുത്തതും ഡിവൈഎസ് പി ചൂണ്ടിക്കാണിച്ചു. സുബീഷിന്റെ മൊഴി മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്തത് ശരിയായില്ലെന്നും ഡിവൈഎസ്പി പറഞ്ഞു.