തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ പ്രായപൂർത്തിയാവാത്ത സഹോദരിമാരെ പീഡിപ്പിച്ച കേസിൽ രണ്ടുപേർ പിടിയിൽ. ആനാവൂർ സ്വദേശിയായ സജിയും പെരുങ്കടവിള സ്വദേശിയുമായ സുജിതുമാണ് പിടിയിലായത്.അതേസമയം പിടിയിലായവർ എസ്.എഫ്.ഐ പ്രവർത്തകരാണെന്ന് എ.ബി.വി.പി ആരോപിച്ചു.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം നടന്നത്.വീട്ടിൽ ആളില്ലാതിരുന്ന സമയത്ത് യുവാക്കൾ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നതാണ് പരാതി.മാതാപിതാക്കളുടെ പരാതിയിൽ പെൺകുട്ടികളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.മെഡിക്കൽ പരിശോധനയിൽ പെൺകുട്ടികൾ പീഡനത്തിന് ഇരയായതായി തെളിഞ്ഞതായി പൊലീസ് അറിയിച്ചു. പിടിയിലായവർ എസ്.എഫ്.ഐ യുടെ സജീവ പ്രവർത്തകരാണെന്ന് എ.ബി.വി.പി ആരോപിച്ചു. എന്നാൽ ഇവർക്ക് സംഘടനയുമായി യൊതൊരു ബന്ധവുമല്ലെന്ന ് എസ്.എഫ്.ഐ നേതൃത്വത്തിന്റെ പ്രതികരണം