സിംഗപ്പൂരിൽ ജോലി വാഗ്ദാനം ചെയ്തു വ്യാജ വീസ നൽകി കബളിപ്പിച്ച കേസിൽ സ്ത്രീ പൊലീസ് കസ്റ്റഡിയിൽ. 16 പേരുടെ പണം തട്ടിയെടുത്തെന്നാണ് കേസ്
ഇഞ്ചക്കാട് ആലുംമൂട്ടിൽ വീട്ടിൽ ലീലാമ്മ ഗീവർഗീസാണ് കസ്റ്റഡിയിലുള്ളത്. കോടതിയിൽ കീഴടങ്ങിയ ഇവരെ പൊലീസ് കസ്റ്റഡിയിൽ വിടുകയായിരുന്നു. 16 പേരിൽ നിന്നായി 28 ലക്ഷം രൂപയോളം തട്ടിയെടുത്തതായാണു പരാതി.
സിംഗപ്പൂരിലെ പ്രശസ്തമായ ഹോട്ടലിൽ ജോലി നൽകാമെന്നായിരുന്നു വാഗ്ദാനം. ചെന്നൈയിൽ ഇന്റർവ്യൂവിന് എത്തിച്ചു വ്യാജവീസ നൽകിയാണു കബളിപ്പിച്ചത്. മൂന്നു പേരുടെ പരാതിയിലാണു കേസ്.. ലീലാമ്മയുടെ ഭർത്താവും മകനും കൂട്ടുപ്രതികളാണെന്നും കൊട്ടാരക്കര എസ്ഐ അറിയിച്ചു