E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:33 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

ബിഎസ്എൻഎൽ അശ്ലീല സംഭാഷണ ‘സേവനം’: പരാതി വ്യാപകം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

bsnl-call
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഫോൺ ലൈംഗികതയ്ക്ക് അവസരമൊരുക്കുന്ന ബിഎസ്എൻഎല്ലിന്റെ ‘പ്രത്യേക സേവനത്തി’നെതിരെ പരാതികൾ വ്യാപകം. ബിഎസ്എൻഎൽ ഫോണുകളിൽ ഇടയ്ക്കിടെ എത്തുന്ന സന്ദേശം (എസ്എംഎസ്) വഴിയാണു വരിക്കാർക്ക് ഫോൺ ലൈംഗികതയിലേക്കുള്ള ക്ഷണം. മറ്റു സ്വകാര്യ കമ്പനികളും ഇത്തരത്തിലുള്ള ‘സേവനങ്ങൾ’ നൽകുന്നുണ്ടെങ്കിലും പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൽഎൽ ഇത്തരത്തിൽ നിലവാരം കുറഞ്ഞ സേവനം ലാഭത്തിനായി ഏർപ്പെടുത്തിയതാണു വിമർശനത്തിന് ഇടയാക്കുന്നത്. 

‘ഹായ് ഐ ആം മിസ് യു.. ഹായ് ഐ ആം ഫ്രീ നൗ ’ തുടങ്ങിയ സന്ദേശങ്ങൾക്കൊപ്പം ഒരു പ്രത്യേക 11 അക്ക കോഡ് നമ്പരും നൽകിയിട്ടുണ്ടാകും. ഇതിൽ വിളിച്ചാൽ ആദ്യം ബിഎസ്എൽഎൽ കേന്ദ്രത്തിലേക്കും തുടർന്ന് ഒരു ഫോൺ നമ്പരിലേക്കു കോൾ കണക്ട് ചെയ്യപ്പെടും. ഫോൺ എടുക്കുന്ന യുവതിയാണു പിന്നീടുള്ള ‘സേവനങ്ങൾ’ നൽകുന്നത്. വിളിക്കുന്ന ആൾ യുവതിയുടെ പേര് ചോദിച്ചാൽ ഓരോ തവണയും ഓരോ പേരാകും പറയുക. യഥാർഥ വസ്തുത അറിയാൻ വിളിച്ച മനോരമ സംഘത്തോട് സംസാരിച്ച പെൺകുട്ടി ‘കാവ്യ’ എന്ന പേരാണ് ആദ്യം പറഞ്ഞത്. പിന്നീടുള്ള കോളുകളിൽ പേരുകൾ മാറ്റിപ്പറഞ്ഞു. ഒരേ കോഡ് നമ്പരിൽ വിളിച്ചാൽ ഒരാൾ തന്നെയാകും ഫോൺ എടുക്കുക. അശ്ലീല സംസാരത്തോട് പൂർണമായും സഹകരിക്കുന്ന ഇക്കൂട്ടർ സംസാരത്തിന്റെ മധ്യേ പണം ആവശ്യപ്പെടും. ഇതിനായി ബാങ്ക് അക്കൗണ്ട് നമ്പരും നൽകും. എന്നാൽ യഥാർഥ വിവരങ്ങൾ ഒരിക്കലും വെളിപ്പെടുത്തില്ല. അക്കൗണ്ട് നമ്പർ ഉപയോഗപ്പെടുത്തി നടത്തിയ അന്വേഷണത്തിൽ ഹൈദരാബാദിൽ നിന്നാണു വിളിയെത്തിയതെന്നും വിളിച്ച യുവതിയുടെ യഥാർഥ പേരും കണ്ടെത്തി. 

മൂന്നു രൂപയാണ് പ്രതി മിനിട്ടിന് ഈ ‘ പ്രത്യേക സേവനത്തി’നുള്ള നിരക്ക്. ബിഎസ്എൻഎൽ ഒരു സ്വകാര്യ ഏജൻസിക്കാണ് ഇത്തരം ‘മൂല്യ വർധിത സേവന’ത്തിനുള്ള (വിഎഎസ്) കരാർ നൽകിയിരിക്കുന്നത്. വരിക്കാരന്റെ കയ്യിൽ നിന്നു പിഴിഞ്ഞെടുക്കുന്ന പണത്തിന്റെ 90 ശതമാനം ഏജൻസിക്കും 10 ശതമാനത്തോളം ബിഎസ്എൽഎല്ലിനും ലഭിക്കുന്നുണ്ടെന്നാണ് വിവരം. സംസാരിക്കുന്ന യുവതികൾക്ക് മികച്ച പ്രതിഫലം വാഗ്ദാനം ചെയ്യുന്നുണ്ട് ഏജൻസികൾ. വെറുതേ ലാഭം കിട്ടുന്ന പരിപാടിയായതിനാൽ സേവനം നിർത്തേണ്ടെന്ന തീരുമാനത്തിലാണ് ബിഎസ്എൽഎൽ അധികൃതർ. 

കേരള സർക്കിളിനു കീഴിൽ ഇതിനെതിരെ വൻ പരാതികൾ ഉയർന്നതു പലപ്പോഴും കേന്ദ്ര ഓഫിസിൽ അറിയിച്ചിട്ടും സേവനം തുടരട്ടെയെന്ന മറുപടിയാണു ലഭിച്ചതെന്ന് കേരളത്തിലെ ജീവനക്കാർ തന്നെ വെളിപ്പെടുത്തുന്നു. ബിഎസ്എൽഎൽ ഫോൺ ഉപയോഗിക്കുന്ന മാതാപിതാക്കളിൽ ഭൂരിഭാഗം പേർക്കും ഇത്തരം ചതിക്കുഴികളെപ്പറ്റി അറിയില്ല. പലപ്പോഴും സ്കൂൾ, കോളജ് വിദ്യാർഥികളായിരിക്കും ഈ ‘സേവനം’ കൂടുതലും രഹസ്യമായി ഉപയോഗിക്കുന്നത്. ഇത്തരത്തിലുള്ള പ്രമോഷണൽ സന്ദേശങ്ങൾ അവസാനിപ്പിക്കാൻ START DND എന്ന് 1909 എന്ന നമ്പരിലേക്ക് സന്ദേശം അയച്ചാൽ മതി.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :