ഒട്ടേറെ തിരുട്ടുഗ്രാമങ്ങള്‍ തമിഴ്നാട്ടിലുണ്ട്. കവര്‍ച്ച തൊഴിലാക്കിയ ഗോത്രങ്ങളാണ് കവര്‍ച്ചക്കു വരുന്ന സംഘങ്ങള്‍. കേരളമാണ് ഇവരുടെ പ്രധാന കവര്‍ച്ചാ കേന്ദ്രം. മലയാളികളുടെ ചില സ്വഭാവങ്ങളാണ് കവര്‍ച്ചക്കുള്ള വഴിയൊരുക്കുന്നതും
മാനാമഥുരയെന്ന തിരുട്ടുഗ്രാമത്തിലെ സഘമാണ് കോട്ടയത്ത് കവര്‍ച്ചക്കെത്തിയത്. കേരളത്തെക്കുറിച്ച് കൃത്യമായി മനസിലാക്കിയ സംഘം. അക്ഷരാഭ്യാസമില്ലെങ്കിലും സാങ്കേതിക വിദഗ്ധര്‍. ചെറുസംഘങ്ങളായിത്തിരിഞ്ഞ് കേരളം, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് പോകും. ഒറ്റപ്പെട്ട വീടുകളാണ് ലക്ഷ്യം.
അതിവേഗമാണ് സംഘത്തിന്റെ കവര്‍ച്ച. സംഘത്തിലെ ഒരാളുടെ കയ്യിലാകും കവര്‍ച്ചാ മുതലുകള്‍. അയാളെ ആദ്യം രക്ഷപെടുത്തുകയാണ് സംഘത്തിന്റെ രീതി. മലയാളികളുടെ അശ്രദ്ധയും, പെരുമാറ്റരീതികളുമാണ് കവര്‍ച്ചയിലേക്ക് വഴിയൊരുക്കുന്നതിന്റെ പ്രധാന കാരണം.
മഴക്കാലമാണ് കവര്‍ച്ചക്കാരുടെ പ്രധാന കാലം. ആള്ക്കാര് സുഖനിദ്രയിലാകുന്നതും. പെരുമഴയില്‍ ശബ്ദങ്ങള്‍ കേള്‍ക്കാത്തതുമാണ് കവര്‍ച്ചക്കാര്‍ക്ക് സഹായമാകുന്നത്.