പത്തനംതിട്ട കോന്നിയില്‍ വയോധികയെ ബന്ധുക്കള്‍ മര്‍ദിച്ചെന്ന് പരാതി. മര്‍ദനം പേടിച്ച് ഓടിയപ്പോള്‍ വീണ് കയ്യൊടിഞ്ഞെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ പരാതി വ്യാജമാണെന്നും മുന്‍പ് കൊലക്കേസില്‍ പ്രതിയായിരുന്നു പരാതിക്കാരിയുമെന്ന് പൊലീസും പറയുന്നു.
കോന്നി ആരുവാപ്പുലം സ്വദേശി 75 വയസുള്ള പൊടിയമ്മയാണ് ബന്ധുക്കള്‍ക്കെതിരെ പരാതി നല്‍കിയത്. മക്കളില്ലാത്ത പൊടിയമ്മ ആകെയുണ്ടായിരുന്ന 5 സെന്റ് സഹോദരന്റെ മകള്‍ക്ക് നല്കി. പ്രായമായപ്പോള്‍ തിരിഞ്ഞു നോക്കാതായപ്പോള്‍ സ്ഥലം തിരികെചോദിച്ചു. ഇതിന് സഹോദരന്റെ മകളുടെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്നു മര്‍ദിച്ചു. മര്‍ദനം പേടിച്ചോടിയപ്പോള്‍ വീണ്ട് കയ്യൊടിഞ്ഞു. മുഖത്തും ശരീരത്തും മര്‍ദനമേറ്റ പാടുകളും ഉണ്ട്. ഒരുമാസം മുന്‍പായിരുന്നു സംഭവം. ഇതാണ് പൊടിയമ്മയുടെ പരാതി.
എന്നാല്‍ പൊലീസ് പറയുന്നത് സംഭവം വ്യാജമെന്നാണ്. ഒരു സംഘര്‍ഷത്തില്‍ തടസം പിടിക്കാനെത്തിയപ്പോഴാണ് പൊടിയമ്മ വീണത്. കൊച്ചുകുട്ടികളെയടക്കം ഉപദ്രവിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നത് പതിവാണ്. പൊടിയമ്മ മുന്‍പ് ഒരു കൊലക്കേസിലും പ്രതിയായിരുന്നു. ആ കേസില്‍ തടവ് ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു. പൊടിയമ്മയുടെ പരാതികള്‍ വ്യാജമെന്നാണ് പൊലീസിന്റെ വിശദീകരണം.