കായംകുളത്ത് സഹോദരനെ കുത്തിക്കൊന്ന യുവതിയെ റിമാന്‍ഡ് ചെയ്തു. യുവാവ് കുത്തേറ്റുമരിച്ച വീട്ടില്‍ സഹോദരിയെ എത്തിച്ച് തെളിവെടുത്തു.
തിങ്കളാഴ്ച്ച വൈകിട്ടാണ് കായംകുളം തെക്കേ മങ്കുഴി സ്വദേശി അജേഷ് സഹോദരി അഞ്ജുവിന്റെ കുത്തേറ്റ് മരിച്ചത്.
അഞ്ജുവിന്റെ ഭര്‍ത്താവിനെ വടിവാളുകൊണ്ട് ആക്രമികക്കാന് ശ്രമിച്ചപ്പോഴാണ് അഞ്ജു ഗള്‍ഫില്‍ നിന്നുകൊണ്ടുവന്ന കറിക്കത്തികൊണ്ട് അജേഷിനെ കുത്തി വീഴ്ത്തിയത്. ആശുപത്രിയില്‍ പോകാന്‍ തയാറാകാതെ കുത്തേറ്റ അജേഷ് മണിക്കൂറുകളോളം സംഭവസ്ഥലത്തു കിടന്നു. പിന്നീട് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും അജേഷ് മരിച്ചു. അഞ്ജുവിന്റെ അയല്‍ക്കാരിയുമായി കൊല്ലപ്പെട്ട അജേഷ് അടുപ്പത്തിലായിരുന്നു.
ഈ യുവതിക്ക് മൂന്ന് വര്‍ഷം മുന്‍പ് ഒന്നരലക്ഷം രൂപ വീട് വയ്ക്കാന്‍ അഞ്ജു നല്‍കിയിരുന്നു. പിന്നീട് പലവട്ടം ചോദിച്ചിട്ടും ഈ പണം തിരിച്ചു കൊടുത്തില്ലയ കഴിഞ്ഞ ദിവസം വിദേശത്ത് നിന്ന് അഞ്ജുവിന്റെ ഭര്‍ത്താവ് പ്രശാന്ത് നാട്ടിലെത്തി. അയല്ക്കാരിയുടേ പണം തിരികെച്ചോദിച്ചു.പ്രശാന്ത് ശല്യപ്പെടുത്തുന്നുവെന്ന് യുവതി അജേഷിനോടു പറഞ്ഞു.
തുടര്‍ന്ന് വടിവാളുമായി പ്രശാന്തിനെ ആക്രമിക്കാന്‍ അജേഷ് എത്തുകയായിരുന്നു. അജേഷ് വരുന്നത് കണ്ട് പ്രശാന്തിനെ മുറിയില്‍ പൂട്ടിയിട്ട് അഞ്ജു പുറത്തു നിന്നു. വാതില്‍ ചവിട്ടിത്തുറക്കാന്‍ ശ്രമിച്ചപ്പോഴാണ് പിന്നില്‍ നിന്ന് കുത്തിയത്. അഞ്ജുവും ഭര്‍ത്താവും പൊലീസ് സ്റ്റേഷനിലെത്തി സംഭവം അറിയിച്ച ശേഷം ആശുപത്രിയില്‍ ചികില്‍സതേടി. ആശുപത്രിയില്‍ പോകാന്‍ അജേഷ് തയാകാതെ രക്തം വാര്‍ന്നു മരിക്കുകയായിരുന്നു. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട അജേഷ്. പ്രതി അഞ്ജുവിന് മൂന്നരവയസുള്ള ഒരുമകളുണ്ട്.