E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:32 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

രാജ്യതലസ്ഥാനത്ത് 44 കിലോ സ്വര്‍ണവുമായി വന്‍കള്ളക്കടത്തുസംഘം പിടിയില്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

രാജ്യതലസ്ഥാനത്ത് നാല്‍പ്പത്തിനാലുകിലോ സ്വര്‍ണവുമായി വന്‍കള്ളക്കടത്തുസംഘം പിടിയില്‍. ഗുജറാത്തില്‍ നിന്നും ഡല്‍ഹിയിലെത്തിച്ച സ്വര്‍ണമാണ് ആദായനികുതി വകുപ്പിന്‍റെ രഹസ്യാന്വേഷണ വിഭാഗം പിടികൂടിയത്. കോഴിമുട്ട കയറ്റിയ കണ്ടെയ്നറില്‍ ഒളിപ്പിച്ചായിരുന്നു സ്വര്‍ണക്കടത്ത്. 

രാജ്യാന്തര ബന്ധമുള്ള വന്‍ കള്ളക്കടത്തുസംഘത്തിന്‍റെ പദ്ധതിയാണ് ആദായനികുതി വകുപ്പ് പൊളിച്ചത്. നാല്‍പ്പത്തിനാലു കിലോ വിദേശസ്വര്‍ണമാണ് പിടികൂടിയത്. ‌പിടിയിലായ ഡല്‍ഹി ചന്ദെര്‍ വിഹാര്‍ സ്വദേശിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് വന്‍കൊള്ളസംഘത്തിന്‍റെ വ്യാപ്തി പൊലീസ് മനസിലാക്കിയത്. 

മുന്‍പു നടത്തിയിട്ടുള്ള കള്ളക്കടത്തിന്‍റെ രേഖകളും സുപ്രധാന തെളിവുകളും കണ്ടെത്തി. ദുബായിലേക്ക് വന്‍തോതില്‍ കള്ളക്കടത്തു നടത്തിയിരുന്ന ഹവാല സംഘത്തിലെ കണ്ണിയാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. 90 കോടിയുടെ സ്വര്‍ണക്കള്ളക്കടത്ത് ഈ വര്‍ഷം നടത്തിയതിന്‍റെ രേഖകളും പൊലീസ് കണ്ടെടുത്തു. ഓരോ തവണയും ഗുജറാത്തില്‍ നിന്നു ഡല്‍ഹിയിലേക്ക് കണ്ടെയ്നറെത്തിക്കുമ്പോള്‍ അമ്പതുകിലോയോളം സ്വര്‍ണം കടത്തിയിരുന്നതായി പൊലീസ് വ്യക്തമാക്കി. രഹസ്യാന്വേഷണവിഭാഗം കൈമാറിയ വിവരമനുസരിച്ച് സംഘത്തിന്‍റെ ഇടപാടുകള്‍ പിന്തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് സ്വര്‍‍ണം പിടികൂടിയത്. കൂടുതല്‍ പേരെ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് വ്യക്തമാക്കി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :