ഭർത്താവിനൊപ്പം നൈറ്റ് ക്ലബ്ബിലെത്തിയ നടിയോട് അപമര്യാദയായി പെരുമാറിയ യുവാവിനിട്ട് നടി തന്നെ രണ്ടെണ്ണം പൊട്ടിച്ചു. നടി മാഹി വിജ്നാണ് തനിക്ക് ക്ലബ്ബിലുണ്ടായ അനുഭവവും തിരിച്ചടിച്ച അനുഭവവും പുറത്തു പറഞ്ഞത്. നടി വാഷ് റൂമിൽ പോകുമ്പോഴായിരുന്നു ഈ ദുരനുഭവം. പിന്നിലൂടെ എത്തിയ ആൾ തന്റെ ശരീരത്ത് സ്പർശിക്കുകയായിരുന്നു.
ആദ്യം ഒന്നു പതറിയെങ്കിലും സമനില തിരിച്ചെടുത്ത് അയാൾക്കിട്ട് രണ്ടു തവണ അടിച്ചു. എന്നാൽ അയാളുടെ മുഖത്ത് ഒരു കുറ്റബോധവും കണ്ടില്ലെന്നും നടി പറയുന്നു. എന്നാൽ ഇതു പറയാനായി ഭർത്താവിനടുത്തെത്തി തിരിച്ചെത്തിയപ്പോഴേയ്ക്കും അയാൾ സ്ഥലം കാലിയാക്കിയിരുന്നു. ആളെ തിരിച്ചറിയാൻ സാധിക്കാതിരുന്നതിനാൽ പൊലീസിൽ പരാതി നൽകാനായില്ലെന്നും നടി പറയുന്നു.