കാസർകോട് കുമ്പളയിൽ കാറിൽ കടത്തുകയായിരുന്ന മുന്നൂറ്റി മുപ്പത് ലിറ്റർ വിദേശ മദ്യം പിടികൂടി. കാറിലുണ്ടായിരുന്ന ആൾ എക്സൈസിനെ കണ്ട് ഓടി രക്ഷപപെട്ടു.
എക്സൈസ് അസിസ്റ്റൻറ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇൻസ്പെക്ടർ എൻ.കെ അജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വാഹന പരിശോധനക്കിറങ്ങിയത്. കുമ്പള അന്തപുരം റോഡിൽ വച്ച് കൈകാണിച്ചിട്ട് നിറുത്താത പോയ കാറിനെ പിന്തുടർന്ന് പിടികൂടികയായിരുന്നു.എൺപത് കെയ്സുകളിലായി 1779 കുപ്പി വിദേശ മദ്യമാണ് പിടിച്ചെടുത്തത്. കാസർകോടിന്റെ വിവിധ ഭാഗങ്ങളിൽ വിതരണത്തിനെത്തിച്ചതാണ് മദ്യമമെന്നാണ് സൂചന .
പിടിയിലാകുമെന്നുറപ്പായതോടെ ഡ്രൈവർ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. വ്യാജ നമ്പർ പ്ലേറ്റാണ് കാറിലുണ്ടായിരുന്നതെന്നും അന്വേഷണത്തിൽ തെളിഞ്ഞു. കാറിന്റെ ഉടമ നവീൻ ഷെട്ടി സ്വദേശിക്കായി എക്സൈസ് തിരച്ചിൽ ആരംഭിച്ചു.