E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:32 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

കാണാതായ തിരുവാഭരണം തേടി അമ്പലപ്പുഴ ക്ഷേത്രത്തിലെ കിണര്‍ വറ്റിക്കും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കാണാതായ തിരുവാഭരണം തേടി അമ്പലപ്പുഴ ക്ഷേത്രത്തിലെ കിണര്‍ വറ്റിക്കും. പന്ത്രണ്ടുപവന്‍ തൂക്കമുള്ള പതക്കത്തിനായി പതിമൂന്നുദിവസമായി തിരച്ചില്‍ നടത്തുന്നുണ്ടെങ്കിലും ഇതുവരെയും തുമ്പൊന്നും ലഭിച്ചില്ല. ക്ഷേത്രം മേല്‍ശാന്തമാരെ ആലപ്പുഴ ജില്ലാ ക്രൈംബ്രൈാഞ്ച് ആസ്ഥാനത്ത് വിളിച്ചുവരുത്തി ചോദ്യം ചെയ്തു

തിരുവാഭരണത്തിന്‍റെ ഭാഗമായ പതക്കം കാണാനില്ലെന്ന് വിഷുദിവസമാണ് ക്ഷേത്രം ജീവനക്കാരറഞ്ഞത്. എന്നാല്‍ സംഭവം രഹസ്യമാക്കി വച്ചു. പതക്കം കാണാനില്ലെന്ന് ഏപ്രില്‍ ഇരുപതിന് സംഭവം തിരിവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സ്ഥിരീകരിച്ചു. അന്നുമുതല്‍ തിരച്ചില്‍ നടക്കുന്നുണ്ട്. പൊലീസിനുപുറമെ ദേവസ്വം വിജിലന്‍സും തിരുവാഭരണ കമ്മീഷനും അന്വേഷിച്ചിട്ടും പതക്കത്തിന്‍റെ തുമ്പില്ല. മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് ബോംബ് സ്ക്വാഡ് ക്ഷേത്രവും പരിസരവും തിരഞ്ഞിരുന്നു. തുടര്‍ന്ന് ക്ഷേത്രക്കുളത്തിലും യന്ത്രമുപയോഗിച്ച് നിരീക്ഷിച്ചു. ആവര്‍ത്തിച്ച് ചോദ്യം ചെയ്തിട്ടും മേല്‍ശാന്തിമാരില്‍നിന്ന് ഇതുവരെയും സൂചനകളൊന്നും ലഭിച്ചില്ല.

ഒടുവില്‍ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തി ഇവരെ ചോദ്യം ചെയ്തു. ക്ഷേത്ര പരിസരത്തെ കിണറാണ് ഇനി പരിശോധനക്ക് ബാക്കിയുള്ളത്. ഇതിലെ വെള്ളം വറ്റിച്ച് തിരച്ചില്‍ നടത്താനാണ് തീരുമാനം. ഇതിനായുള്ള നടപടികള്‍ അമ്പലപ്പുഴ പൊലീസ് തുടങ്ങി. പതക്കം മോഷണം പോയതാണോ എന്നുറപ്പിക്കാനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ല. ജീവനക്കാര്‍ തമ്മിലുള്ള പിണക്കത്തിന്‍റെ പേരില്‍ സൃഷ്ടിച്ച സംഭവമാണോ എന്നതാണ് പൊലീസിന്‍റെ ബലമായ സംശയം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :