E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:32 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

എംപിയെ പെണ്‍കെണിയില്‍ കുടുക്കിയ അഭിഭാഷക നിരവധി പേരെ ചതിയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

എം.പിയെ പെണ്‍കെണിയില്‍ കുടുക്കി പണംതട്ടാന്‍ ശ്രമിച്ച അഭിഭാഷക പതിനഞ്ചുപേരെയെങ്കിലും ഇത്തരത്തില്‍ ചതിയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഡല്‍ഹി പൊലീസ് വൃത്തങ്ങള്‍. നഗ്ന വിഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണംതട്ടാന്‍ ശ്രമിച്ചെന്ന, ഗുജറാത്ത് എം.പി കെ.സി.പട്ടേലിന്‍റെ പരാതിയില്‍ അറസ്റ്റിലായ അഭിഭാഷകയെ പൊലീസ് ചോദ്യംചെയ്തുവരികയാണ്.

രാഷ്ട്രീയനേതാക്കളെയും വ്യവസായികളെയും പെണ്‍കെണിയില്‍ കുടുക്കി പണംതട്ടുന്ന ആറംഗ സംഘത്തിന്‍റെ നേതാവാണ് അഭിഭാഷകയെന്ന് ഡല്‍ഹി പൊലീസ് സംശയിക്കുന്നു. ബി.ജെ.പി. എം.പി. കെ.സി.പട്ടേല്‍ തന്നെ മാനഭംഗപ്പെടുത്തിയെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് അഭിഭാഷകയുടെ ആരോപണം. ഇത്തരത്തില്‍ 15പേര്‍ക്കെതിരെ ഇവര്‍ മാനഭംഗക്കേസ് നല്‍കിയിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. ഇവരുടെ ചതിയില്‍പ്പെട്ട് പണംനഷ്ടപ്പെട്ടെന്ന് കരുതുന്ന ചില രാഷ്ട്രീയനേതാക്കളെയും വ്യവസായികളെയും പൊലീസ് ബന്ധപ്പെട്ടെങ്കിലും അഭിഭാഷകയെ അറിയില്ലെന്നും പണംനഷ്ടപ്പെട്ടിട്ടില്ലെന്നുമാണ് മറുപടി ലഭിച്ചത്.

അഭിഭാഷകയുടെ ഗാസിയാബാദിലെ വീട്ടില്‍ ഒളിക്യാമറയും സിസിടിവിയും ഘടിപ്പിച്ചിരുന്നു. ഹാന്‍ഡ്ബാഗിലും ഒളിക്യാമറ ഘടിപ്പിച്ചിരുന്നു. വീട് പരിശോധിച്ച പൊലീസ് സംഘം ഒളിക്യാമറകളും സിഡികളും കണ്ടെടുത്തു. സഹായം അഭ്യര്‍ഥിച്ച് തന്നെ സമീപിച്ച അഭിഭാഷക ഗാസിയാബാദിലെ വീട്ടിലേക്ക് ക്ഷണിച്ചെന്നും അവര്‍ നല്‍കിയ ശീതളപാനീയം കുടിച്ച താന്‍ ബോധരഹിതനായെന്നുമാണ് എം.പി. കെ.സി.പട്ടേലിന്‍റെ പരാതി. തുടര്‍ന്ന് നഗ്നചിത്രങ്ങള്‍ പകര്‍ത്തി. അതേസമയം, എം.എ. ഇംഗ്ലീഷും എല്‍. എല്‍.ബിയും എല്‍.എല്‍.എമ്മും അടക്കം ഉന്നതവിദ്യാഭ്യാസ യോഗ്യതയുള്ളയാളാണെന്ന അഭിഭാഷകയുടെ അവകാശവാദത്തില്‍ പൊലീസിനു സംശയമുണ്ട്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :