E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:32 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

മധ്യവയസ്കനെ കൊലപ്പെടുത്തിയ കേസില്‍ മരുമകളുടെ അച്ഛനും ബന്ധുക്കള്‍ക്കും ജീവപര്യന്തം തടവും പിഴയും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഡിണ്ടിഗലില്‍ മധ്യവയസ്കനെ കൊലപ്പെടുത്തിയ കേസില്‍ മരുമകളുടെ അച്ഛനും ബന്ധുക്കള്‍ക്കും ജീവപര്യന്തം തടവും പിഴയും. കൊലപാതകം നടന്ന് അഞ്ചു വര്‍ഷം പിന്നിടുമ്പോഴാണ് കേസില്‍ വിധി വരുന്നത്. ഡിണ്ടിഗല്‍ ജില്ലാ അഡീഷണല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. 2012ലാണ് കേസിനാസ്പദമായ
സംഭവം. ഗണേശന്‍ ഷണ്‍മുഖവല്ലി ദമ്പതികളുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട പ്രശ്നമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കഷ്ടിച്ച് ഒരു വര്‍ഷം മാത്രമാണ് ഗണേഷന്‍ ഷണ്‍മുഖവല്ലി ദമ്പതികള്‍ ഒരുമിച്ച് ജീവിച്ചത്.

ഇവരുടെ ദാമ്പത്യം തകരാന്‍ കാരണം ഗണേശിന്‍റെ അച്ഛനായ കറുപ്പുസാമിയാണെന്ന് ഷണ്‍മുഖവല്ലിയുടെ അച്ഛന്‍ രാജേന്ദ്രനും ബന്ധുക്കളും വിശ്വസിച്ചു. പ്രശ്ന പരിഹാര ചര്‍ച്ചയ്ക്കിടെ ഇതേച്ചൊല്ലി രാജേന്ദ്രനും കറുപ്പുസാമിയും വഴക്കായി. ഒടുവില്‍ കറുപ്പുസാമിയെ രാജേന്ദ്രന്‍ തലയ്ക്കടിച്ചു വീഴ്ത്തി. ബോധം നഷ്ടപ്പെട്ട കറുപ്പുസാമിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിയ്ക്കാനായില്ല. തുടര്‍ന്ന് രാജേന്ദ്രനെയും ബന്ധുക്കളെയും പൊലിസ് അറസ്റ്റ് ചെയ്തു. അഞ്ച് വര്‍ഷം നീണ്ട വിചാരണയ്ക്കൊടുവിലാണ് കേസില്‍ ഡിണ്ടിഗല്‍ ജില്ലാ അഡീഷണ്‍ കോടതി ശിക്ഷ വിധിച്ചത്. ജീവപര്യന്തം തടവിനൊപ്പം ആയിരം രൂപ പിഴയടയ്ക്കണമെന്നും ജസ്റ്റിസ് കെ. കരുണാനിധി ഉത്തരവിട്ടു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :