E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:32 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

മനോജ് തിവാരിയുടെ വീടിനു നേരെ ആക്രമണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ബി.ജെ.പി ഡല്‍ഹി ഘടകം അധ്യക്ഷന്‍ മനോജ് തിവാരിയുടെ വീടിനു നേരെ ആക്രമണം. കഴിഞ്ഞ രാത്രിയുണ്ടായ ആക്രമണത്തില്‍ രണ്ട് സുരക്ഷാജീവനക്കാര്‍ക്കു പരുക്കേറ്റു. സംഭവത്തില്‍ നാലു പേര്‍ അറസ്റ്റിലായി. ആക്രമണത്തിനു പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് മനോജ് തിവാരി ആരോപിച്ചു. 

പുലര്‍ച്ചെ മൂന്നുമണിയോടെയാണ് നോര്‍ത്ത് അവന്യുവിലുള്ള മനോജ് തിവാരിയുടെ വീടിനു നേരെ ആക്രമണമുണ്ടായത്. സുരക്ഷാ ജീവനക്കാരെ മര്‍ദിച്ച പത്തോളം വരുന്ന അക്രമിസംഘം കാറും ജനല്‍ച്ചില്ലുകളും അടിച്ചുതകര്‍ത്തു. മനോജ് തിവാരിയുടെ പേരു വിളിച്ചായിരുന്നു ആക്രമണമെന്ന് സുരക്ഷാജീവനക്കാര്‍ പൊലീസില്‍ മൊഴി നല്‍കി. സംഭവസമയത്ത് എം.പി വീട്ടിലുണ്ടായിരുന്നില്ല. ആക്രമണത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ കൂടി ഉള്‍പ്പെട്ട ഗൂ‍ഡാലോചനയുണ്ടെന്ന് മനോജ് തിവാരി എം.പി ആരോപിച്ചു. 

തിവാരിയുടെ വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് രണ്ടു സഹോദരങ്ങളുള്‍പ്പെടെ നാലുപേരെ അറസ്റ്റുചെയ്തു. ഗൂഢാലോചന ഉള്‍ുപ്പെടെയുള്ള അന്വേഷിച്ചുവരികയാണെന്നും പൊലീസ് വ്യക്തമാക്കി. 

അതേസമയം, തിവാരിയുടെ സ്റ്റാഫ് അംഗങ്ങളില്‍ ഒരാള്‍ ഉള്‍പ്പെട്ട കാറപകടവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന തര്‍ക്കമാണ് ആക്രമണത്തിനു കാരണമെന്നും പൊലീസ് സംശയിക്കുന്നു. കലാപം, അതിക്രമിച്ചുകടക്കല്‍, കൊലപാതകശ്രമം എന്നിവയുള്‍പ്പെടുത്തി പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ഈസ്റ്റ് ഡല്‍ഹിയില്‍ നിന്നുള്ള എം.പി കൂടിയാണ് മനോജ് തിവാരി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :