കാസർകോട് കുമ്പളയിൽ നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി ശിരസ് അറുത്ത് മാറ്റി. കുമ്പള പെര്‍വാഡ് അബ്ദുൽ സലാമാണ് ദാരുണമായി കൊല്ലപ്പെട്ടത്. ശിരസ് വെട്ടിമാറ്റി ദൂരേക്ക് വലിച്ചെറിഞ്ഞ നിലയിലായിരുന്നു മൃതദേഹം. കുത്തേറ്റ പരിക്കുകളോടെ ഇയാളുടെ സുഹൃത്തിനെ മംഗളുരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വൈകിട്ട് അഞ്ചു മണിയോടെണ് കൊലപാതക വിവരം പുറം ലോകം അറിയുന്നത്. കുമ്പള മൊഗ്രാൽ മാളിയങ്കര കോട്ടയിൽ ആളൊഴിഞ്ഞ സ്ഥലത്താണ് അബ്ദുൾ സലാമിന്റെമൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തില്‍ നിന്നും അറുത്ത് മാറ്റിയ ശിരസ് നൂറുമീറ്റർ അകലെ വലിച്ചെറിഞ്ഞ നിലയിലാണ്. തൊട്ടടുത്ത് ഇയാളുടെ സുഹൃത്ത് മംഗളുരു വെള്ളാര സ്വദേശി മുഹമ്മദ് നൗഷാദ് കുത്തേറ്റ് വീണുകിടക്കുന്നുണ്ടായിരുന്നു.മൃതദഹത്തിന് സമീപത്ത് ഉപേക്ഷിച്ച നിലയിൽ രണ്ടു ബൈക്കുകളും ഒരു ഓട്ടോറിക്ഷയും കണ്ടെത്തി.
സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെതിനെ തുടർന്ന് ശനിയാഴ്ച്ച പുലർച്ചെ അബ്ദുൽ സലാമിനെ കുമ്പള പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.വൈകീട്ട് നാലുമണിയോടെയാണ് സുഹൃത്തുക്കളെത്തി ജാമ്യത്തിൽ ഇറക്കിയത്. ഇതിന് ശേഷമാണ് കൊലപാതകം. 2014 ൽ കുമ്പള പഞ്ചായത്ത് അംഗമായിരുന്ന പേരാൽ മുഹമ്മദിന്റെ മകൻ ഷഫീഖിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സലാം. ഇതിന്റെ കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന
Advertisement