പെരുമ്പാവൂരിൽ ഭർത്താവ് ഭാര്യയേയും പിഞ്ചുമകളെയും കുത്തി പരുക്കേൽപ്പിച്ചു. സംഭവത്തിൽ ഇരിങ്ങോലിൽ ഈയംകുഴി വീട്ടിൽ ബിനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയെക്കുറിച്ചുള്ള സംശയമാണ് അക്രമത്തിന് കാരണം. കുട്ടിയുടെ നില അതീവ ഗുരുതരമാണ്.
മദ്യ ലഹരിയിലാണ് ബിനു ഭാര്യ അജിതയെയും മകൾ ശിവനന്ദിനിയെയും കുത്തി പരുക്കേൽപിച്ചത്. മദ്യപിച്ചെത്തുന്ന ദിവസങ്ങളിൽ സംശയത്തിന്റെ പേരില്‍ ബിനു ഭാര്യയെ തല്ലുന്നത് പതിവായിരുന്നു. ഇന്ന് രാവിലെയും വഴക്കുണ്ടായി. തർക്കതിനൊടുവിൽ കത്തികൊണ്ട് മകളെയും ഭാര്യയെയും കുത്തുകയായിരുന്നു.
കുഞ്ഞിന്റെ കവിളിലാണ് കുത്തേറ്റത്. അജിതയുടെ മുതുകിലും. ഇരുവരും ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ശിവനന്ദിനി അപകടനില തരണം ചെയ്തിട്ടില്ല.