ആലപ്പുഴയില്‍ കൈക്കൂലി വാങ്ങിയ പഞ്ചായത്ത് സെക്രട്ടറിയെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. മുതുകുളം പഞ്ചായത്ത് സെക്രട്ടറി അന്‍സാരിയാണ് വിജിലന്‍സിന്റെ പിടിയിലായത്.
ആലപ്പുഴ മുതുകുളത്ത് ധാന്യങ്ങള്‍ പൊടിക്കുന്ന മില്ല് സ്ഥാപിക്കാനായി മുതുകുളം സ്വദേശി ജയ പഞ്ചായത്തിനെ സമീപിച്ചു. ഭരണസമിതി ഇതിന് അനുമതി നല്കി. ലൈസന്‍സും കെട്ടിട നമ്പറും അനുവദിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് സെക്രട്ടറി അന്‍സാരി മില്ല് സന്ദര്‍ശിച്ചു. പിന്നീട് വാഹനത്തില്‍ കയറിയ സെക്രട്ടറി മില്ലുടമയായ ജയയോട് ലൈസന്‍സും നമ്പറും കിട്ടണമെങ്കില്‍ രണ്ടായിരം രൂപ വേണമെന്ന് ആവശ്യപ്പെട്ടു. പിന്നീടും ജയ നിരവധി തവണ പഞ്ചായത്ത് ഓഫീസില്‍ പോയി സെക്രട്ടറിയെ കണ്ടെങ്കിലും ലൈസന്‍സും കെട്ടിടനമ്പറും അനുവദിച്ച് കൊടുക്കാന്‍ സെക്രട്ടറി തയ്യാറായില്ല.
പിന്നീട് ജയയുടെ മകന് വിജേഷാണ് പഞ്ചായത്ത് ഓഫീസില്‍ കയറിയിറങ്ങിയത്. വിജേഷിനോട് സെക്രട്ടറിയായ അന്‍സാരി പതിനായിരം രൂപ ആവശ്യപ്പെട്ടു. ഇത്രയും പണം തരാന്‍ ഇല്ലെന്ന് പറഞ്ഞതോടെ അയ്യായിരം രൂപ ശനിയാഴ്ച നല്‍കണമെന്ന് നിര്‍ദേശിച്ചു. തുടര്‍ന്ന് വിജേഷ് വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ നല്കിയ ആയിരം രൂപയുമായി വിജേഷ് പഞ്ചായത്ത് ഓഫീസില്‍ എത്തി. ഇതിന് പിന്നാലെ വിജിലന്‍സ് സംഘമെത്തി അറസ്റ്റുചെയ്യുകയായിരുന്നു
Advertisement