ആലപ്പുഴയിൽ ഹോട്ടലിൽ നിന്ന് ടിവിയുമായി കടന്ന കളളൻ മുൻപും സമാന രീതിയിൽ തട്ടിപ്പ് നടത്തിയതായിസൂചന. കൊച്ചിയിലെ ഹോട്ടലിലും ആലപ്പുഴയിലെ സമാനമായ രീതിയിൽ ടി.വി മോഷണം പോയിരുന്നു.
ഈ മാസം നാലാം തിയതി വൈകിട്ടാണ് ഇയാൾ കൊച്ചി നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്തുളള സ്വകാര്യ ഹോട്ടലിലെത്തിയത്. കോഴിക്കോട് ഫാറൂഖ് സ്വദേശിയെന്ന് പരിചയപ്പെടുത്തിയ ഇയാൾ തിരിച്ചറിയൽ രേഖ നൽകി ഹോട്ടലിൽ മുറിയെടുത്തു. തുടർന്നായിരുന്നു വളരെ ആസൂത്രണത്തോടെയുളള ടി.വി മോ·ഷണം.
ഉടൻ തന്നെ ജീവനക്കാരൻ മുറിയിലെത്തിനോക്കിയപ്പോഴാണ് ടി.വി നഷ്ടമായ വിവരമറിയുന്നത്. ഇയാള്‍ ഹോട്ടലില്‍ മുറിയെടുക്കാന്‍ നല്കിയ തിരിച്ചറിയല്‍ രേഖയും ഫോണ്‍നമ്പറും വ്യാജമാണെന്ന് ജീവനക്കാർ കണ്ടെത്തി. പരാതിയുമായി പൊലീസിനെ സമീപിച്ചെങ്കിലും ഇതുവരെ നടപടികളൊന്നും ഉണ്ടായില്ലെന്നും ജീവനക്കാർ ആരോപിക്കുന്നു.