E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:31 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

തിരുപ്പൂരിൽ മദ്യക്കടയ്ക്കെതിരെ സമരം; സ്ത്രീകളെ മർദിച്ച് പൊലീസ് ഉദ്യോസ്ഥൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തമിഴ്നാട്ടിലെ തിരുപ്പൂരില്‍ മദ്യക്കടയ്ക്കെതിരെ സമരം ചെയ്ത സ്ത്രീകള്‍ക്കു നേരെ പൊലിസ് ഉദ്യോഗസ്ഥന്‍റെ മര്‍ദനം. ‍ഡപ്യൂട്ടി പൊലിസ് സൂപ്രണ്ട് പാണ്ഡ്യരാജനാണ് സ്ത്രീകള്‍ക്ക് നേരെ അതിക്രമം അഴിച്ചു വിട്ടത്. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. 

തിരുപ്പൂര്‍ സമലപുരത്തെ മദ്യക്കട അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടായിരുന്നു നൂറോളം വരുന്ന നാട്ടുകാരുടെ സമരം. ദേശീയ പാതയോരത്തെ മദ്യശാലകള്‍ പൂട്ടണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിട്ടും സമലപുരത്തെ മദ്യശാല പൂട്ടാത്തതിനെതിരെ ആയിരുന്നു പ്രതിഷേധം. ഇതിനിടെ ആണ് സമരക്കാരെ നീക്കാന്‍ ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയത്. ഇതിനെ തുടര്‍ന്ന് ഡപ്യൂട്ടി പൊലിസ് സൂപ്രണ്ട് പാണ്ഡ്യരാജന്‍ സ്ഥലത്തെത്തി. മദ്യക്കട പൂട്ടാതെ സമരം അവസാനിപ്പിയ്ക്കാന്‍ തയ്യാറല്ലെന്ന് സ്ത്രീകള്‍ അടക്കമുള്ളവര്‍ ആവര്‍ത്തിച്ചു. തുടര്‍ന്നാണ് പാണ്ഡ്യരാജന്‍ സ്ത്രീകള്‍ക്കെതിരെ അക്രമം അഴിച്ചു വിട്ടത്. സ്ത്രീകളുടെ മുഖത്ത് അടിച്ച പാണ്ഡ്യരാജന്‍ പ്രായമായവരുള്‍പ്പെടെയുള്ളവരെ തള്ളി താഴെയിട്ടു. 

നാല് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം ചിത്രീകരിയ്ക്കാന്‍ ശ്രമിച്ച മാധ്യമങ്ങള്‍ക്ക് നേരെയും പൊലിസ് അതിക്രമമുണ്ടായി. അകാരണമായി അക്രമം അഴിച്ചു വിട്ട പൊലിസ് ഉദ്യോഗസ്ഥനെതിരെ പ്രതിഷേധം കനക്കുകയാണ്. ഇതിന്‍റെ പശ്ചാത്തലത്തില്‍ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. സംഭവത്തെക്കുറിച്ച് വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് ഡിജിപി ടി.കെ രാജേന്ദ്രന്‍ , ചീഫ് സെക്രട്ടറി ഗിരിജാ വൈദ്യനാഥന്‍, തിരുപ്പൂര്‍ എസ് പി. ഇ. എസ് ഉമ എന്നിവര്‍ക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസയച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :