വിഷുവിന് കോഴിക്കോട് ജില്ലയിൽ വിൽക്കാനായി മാഹിയിൽനിന്ന് കാറിൽ കടത്തിയ വിദേശമദ്യം പിടികൂടി. കാറിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു. വിഷു, ഈസ്റ്റർ പ്രമാണിച്ച് മദ്യക്കടത്ത് കൂടാൻ സാധ്യതയുണ്ടെന്ന് എക്സൈസ് അറിയിച്ചു.
മാഹിയിൽനിന്ന് വരുന്ന ഓരോ വാഹനങ്ങളും എക്സൈസ് സംഘം പരിശോധിച്ചു വരികയായിരുന്നു. ഇതിനിടെ, ഒരു കാർ എക്സൈസ് സംഘത്തെ കണ്ട് പെട്ടെന്ന് മടങ്ങി. ഇതുകണ്ട നാട്ടുകാരും എക്സൈസും കാറിനെ പിൻതുടർന്നു. പിടിക്കപെടുമെന്നായപ്പോൾ കാർ ഉപേക്ഷിച്ച് സംഘം കടന്നു. വിശദമായി പരിശോധിച്ചപ്പോൾ 288 കുപ്പി വിദേശമദ്യം. കാറിന്റെ സീറ്റിനടിയിലും ഡിക്കിയിലും ഒളിപ്പിച്ച നിലയിലായിരുന്നു മദ്യക്കുപ്പികൾ. കാറിന്റെ ഉടമയെ കണ്ടെത്തി പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. വിഷു, ഈസ്റ്റർ പ്രമാണിച്ച് മദ്യക്കടത്ത് കൂടാൻ സാധ്യതയുണ്ടെന്ന നിഗമനത്തിലായിരുന്നു എക്സൈസിന്റെ പരിശോധന.
Advertisement