ഏഴ് ജില്ലകളിലായി നൂറിലധികം കവര്‍ച്ച നടത്തിയ അഞ്ച് പ്രതികള്‍ കൊണ്ടോട്ടിയില്‍ അറസ്റ്റിലായി. സംഘത്തിലെ രണ്ട് പേര് മറ്റ് കേസുകളില്‍ ജയിലിലാണ്. ആയുധങ്ങളില്ലാതെ കൈകൊണ്ട് തന്നെ പൂട്ട് പൊളിക്കാന്‍ വിദഗ്ധരായ കള്ളന്മാരാണ് പിടിയിലായത്.
കോഴിക്കോട് സ്വദേശികളായ അഷ്റഫ്, അശ്വിന്, ലങ്കിസ്ഖാന്, ജുനൈദ്, അല്‍ത്താഫ് എന്നിവരാണ് പിടിയിലായത്. സംഘത്തിലെ രണ്ട് പേര് ജയിലിലും രണ്ട് പേര് ഒളിവിലുമാണ്. കടകള്‍ കുത്തിത്തുറന്ന കേസുകളാണ് ഏറെയും. നൂറോളം കടകളിലെ മോഷണം ഗ്യാസ് കട്ടറോ, കമ്പിപ്പാരയോ ഇല്ലാതെ കൈകൊണ്ടായിരുന്നു. വാഹനം വാടകയ്ക്കെടുത്താണ് സംഘം കവര്‍ച്ചയ്ക്കു പോവുന്നത്. ആദ്യം സിസിടിവി ക്യാമറകള്‍ തകര്‍ക്കും. തെളിവില്ലാതാക്കാന്‍ കമ്പ്യൂട്ടറും ഹാര്‍ഡ് ഡിസ്കുകളും മോഷ്ടിക്കും.
സെന്‍ട്രല്‍ ലോക്കില്ലാത്ത ഷട്ടറുകളാണ് പൊളിക്കുക. ശക്തിയില്‍ ഉയര്‍ത്തുമ്പോള്‍ എത്ര വലിയ പൂട്ടായാലും പൊളിയുമെന്ന് പ്രതികള്‍ പറയുന്നു. അല്ലെങ്കില്‍ പൂട്ട് സഹിതം ഷട്ടര്‍ ഉയരും. പിടിയിലായ അഷ്റഫ് ആണ് ഷട്ടര്പൊക്കുന്നതില് വിദഗ്ധന്‍. സംഘത്തില ഒരാള്‍ കംപ്യൂട്ടര്‍ സയന്‍സ് ബിരുദ വിദ്യാര്‍ഥിയാണ്.