കാസര്‍കോട്ടെ മദ്രസ അദ്ധ്യാപകന്റെ കൊലപാതകത്തില്‍ പ്രതികള്‍ക്കെതിരെ ഭീകര വിരുദ്ധ നിയമമായ യു.എ.പി.എ ചുമത്തണമെന്ന ആവശ്യം ശക്തമാവുന്നു.ഈ ആവശ്യമുന്നയിച്ച് വിവിധ സംഘടനകള്‍ അന്വേഷണസംഘത്തിന് പരാതി നല്കി.
വര്‍ഗീയ വിദ്വേഷമാണ് കൊലപാതകത്തിനു കാരണമെന്ന് പൊലീസ് തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ പ്രതികള്‍ക്കെതിരെ ഭീകരവിരുദ്ധ നിയമം പ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം. മാതൃകപരമായ ശിക്ഷ ഉറപ്പാക്കുന്നതിന് ഇതാവശ്യമാണ്.കൊലപാതകത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിന് കേസില്‍ തുടരന്വേഷണം വേണമെന്നും വിവിധ സംഘടനകള്‍ പ്രത്യേക അന്വേഷണസംഘത്തോട് ആവശ്യപെട്ടു.
യു.എ.പി.എ നിയമത്തിലെ പതിനാറാം ഉപവകുപ്പ് പ്രകാരം കേസെടുക്കാവുന്നതാണന്ന് നിയമ രംഗത്തുള്ളവരും ചൂണ്ടി കാട്ടുണുണ്ട്. അതേ സമയം കൊലപാതകത്തെ അപലപിക്കുന്നതായി ബി.ജെ.പി ജില്ലാ നേതൃത്വം അറിയിച്ചു.പ്രതികള്‍ളെ സംരക്ഷിക്കുകയില്ലെന്നും.