വടക്കന്‍ കേരളത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡും നൂറുകണക്കിന് ക്ഷേത്രങ്ങളും തമ്മിലൊരു സംവാദം നടക്കുകയാണ്. ഈ ക്ഷേത്രങ്ങളെ ബോര്‍ഡ് ഏറ്റെടുക്കണോ എന്നതാണ് ചോദ്യം. വേണമെന്ന് ഉറപ്പിച്ചുപറയുന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഓ.കെ.വാസു. കാരണം ലളിതം. ഇവിടെയൊക്കെ അഴിമതിയും സ്വജനപക്ഷപാതവും വ്യാപകമാണ്. എന്നാല്‍ ബോര്‍ഡിന്റെ നീക്കങ്ങളെ സംശയത്തോടെയാണ് വലിയ വിഭാഗം ക്ഷേത്രം ട്രസ്റ്റിമാരും കാണുന്നത്. ക്ഷേത്രം ഏറ്റെടുക്കാനെത്തിയ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ വിശ്വാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് മടങ്ങുന്നത് ഇന്നലെ ഗുരുവായൂരിലെ ഒരു ക്ഷേത്രത്തില്‍ നമ്മള് കണ്ട സാഹചര്യംകൂടിയുണ്ട്. തിരുവിതാംകൂര്‍, കൊച്ചി മാതൃക ചൂണ്ടിക്കാട്ടിയുള്ള മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കത്തെ ക്ഷേത്രങ്ങള്‍ എന്തിനെതിര്‍ക്കണം?
Advertisement