E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 03:19 PM IST

Facebook
Twitter
Google Plus
Youtube

More in Arogyam

ഈ എട്ടു ഭക്ഷണ ശീലങ്ങൾ കൊണ്ടാണ് തടി കുറയാത്തത് !

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

food-habits.jpg.image
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വണ്ണം കൂടുമെന്ന് പേടിച്ച് ജങ്ക് ഫുഡ്സ് എല്ലാം നിർത്തി. വറുത്തതും പൊരിച്ചതും ഒന്നും കഴിക്കുന്നില്ല. വ്യായാമവും യോഗയും ഒക്കെ ചെയ്തു നോക്കി എന്നിട്ടും വണ്ണം കുറയുന്നില്ലേ? ദിവസവും കഴിക്കുന്ന ഭക്ഷണവും അത് കഴിക്കുന്ന സമയക്രമവും നോക്കിയോ. വണ്ണം വെയ്ക്കാനുള്ള കാരണങ്ങളിൽ ഈ എട്ട് ഭക്ഷണ ശീലങ്ങൾ പ്രധാന പങ്കുവഹിക്കുന്നു. ഏതൊക്കെ ശീലങ്ങളാണ് നിങ്ങളുടെ തടി കൂട്ടുന്നതെന്ന് മനസിലാക്കാം.

1. ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കൽ

നമ്മുടെ നാട്ടിലെ സ്ത്രീകൾ പൊതുവെ രാവിലെ മുതൽ തിരക്കിട്ട് ജോലി ചെയ്യുന്നവരാണ്. ഒരു ഗ്ലാസ് പാലോ ചായയോ കുടിച്ചാൽ രാവിലത്തെ തിരക്കിൽ എന്തെങ്കിലും കഴിച്ചെന്നായി. പിന്നീട് ഒന്നും കഴിക്കാതെ ഉച്ചയ്ക്കു കഴിക്കാം എന്നോർത്തു പലരും പ്രഭാത ഭക്ഷണം ഒഴിവാക്കുന്നു. ഓഫീസിൽ പോകുന്ന തിരക്കിൽ പുരുഷന്മാരും പലപ്പോഴും ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നില്ല. ഇതാണ് പൊണ്ണത്തടി വെയ്ക്കുന്നതിന്റെ ഒന്നാമത്തെ കാരണം. രാവിലെ എണ്ണയില്ലാതെ ആവിയിൽ വേവിച്ചതെന്തും വയറു നിറയെ കഴിച്ചോഴൂ തടി വെയ്ക്കുമെന്ന പേടി വേണ്ട. എന്നാൽ രാവിലെ കഴിക്കാതെ ഉച്ചയ്ക്ക് അതും ചേർത്ത് കഴിക്കാമെന്ന് വെയ്ക്കരുത്. തടി കൂടും വളരെ പെട്ടെന്ന്.

2. ഉച്ചഭക്ഷണം ഗംഭീരം

തെക്കേ ഇന്ത്യയിലെ ആളുകൾക്ക് പൊതുവെ തൃപ്തിയായി ചോറുണ്ണാതെ ഉച്ചയ്ക്ക് ഒരു ഉന്മേഷം തോന്നില്ല. പലരും രാവിലത്തെ വിശപ്പ് സഹിക്കുന്നത് ഉച്ചയ്ക്ക് വയർ നിറഞ്ഞ് കഴിക്കാമല്ലോ എന്നു കരുതിയാണ്. ഈ ചിന്തയാണ് മാറേണ്ടത്. രാവിലെ നന്നായി കഴിക്കുകയും ഉച്ചയ്ക്ക് അതിനേക്കാൾ കുറച്ചു കഴിക്കുകയുമാണ് ചെയ്യേണ്ടത്. കുറച്ച് ചോറ്, കൂടുതൽ പച്ചക്കറി സാലഡ് , അല്ലെങ്കിൽ വേവിച്ച പച്ചക്കറി, ഒരു ചപ്പാത്തി. ചപ്പാത്തി ഒഴിവാക്കുകയുമാകാം. വയർ നിറഞ്ഞതായുള്ള തോന്നലിന് കൊഴുപ്പില്ലാതെ കഴിക്കുന്ന സാലഡ്, ധാരാളം വെള്ളം എന്നിവ കഴിച്ചാൽ മതി. ഉച്ചയ്ക്ക് ഏറെ വിശന്നിരുന്ന് ധാരാളം ഭക്ഷണം കഴിക്കുന്നതാണ് അപകടം.

3. രാത്രി വൈകി അത്താഴം കഴിക്കൽ

‘‘ഉച്ചയ്ക്ക് കഴിക്കുന്നത് കുറച്ചാണ്, വൈകുന്നേരം പതിനൊന്നു മണി കഴിഞ്ഞാൽ വിശപ്പ് മാറാൻ ചോറ്’’, ഇതാണ് പലരുടെയും ശീലം. അമിത ഭക്ഷണം കഴിച്ചില്ലെങ്കിൽ പോലും രാത്രി ഏറെ വകിയുള്ള അത്താഴം ശരീരത്തിൽ കൊഴുപ്പിന്റെ അവവ് കൂട്ടും. അധിക ഭക്ഷണമല്ലെങ്കിലും കഴിക്കുന്നത് മുഴുവൻ ചിലപ്പോൾ കൊഴുപ്പായി മാറുന്നത് വളരെ ദോഷമല്ലേ. എട്ടുമണിക്കുള്ളിൽ അത്താഴം കഴിക്കുന്നതാണ് നല്ലത്. അത്താഴം അത്തിപ്പഴത്തോളമെന്ന് പറയുന്നത് പോലെ രാത്രി ഭക്ഷണം കുറച്ച് കഴിക്കുന്നതാണ് നല്ലത്. വൈകിയുള്ള അത്താഴം പൊണ്ണത്തടിയുടെ കൂട്ടുകാരനാണ്.

4. അത്താഴം ഒഴിവാക്കൽ

രാത്രി കഴിക്കാതിരുന്നാൽ വണ്ണം കുറയും എന്നു വിശ്വസിക്കുന്നവരാണ് മറ്റു ചിലർ. എന്നാൽ ഇത് വലിയ മണ്ടത്തരമാണെന്ന് ഇനിയെങ്കിലും മനസിലാക്കൂ. പത്ത് പന്ത്രണ്ട് മണിക്കൂർ സമയത്തേയ്ക്ക് ശരീരം യാതൊന്നും കഴിക്കാതിരിക്കുന്നത് കൊണ്ട് അവസാനമായി കഴിക്കുന്ന ഭക്ഷണത്തിനും വളരെ പ്രാധാന്യമുണ്ട്. ശരീരത്തിലെ എനർജി ലെവൽ, ഉമിനീരിന്റെ ഉൽപ്പാദനം എന്നിവയെല്ലാം നിയന്ത്രിക്കുന്നത് ഈ ഭക്ഷണമാണ്. തടി കുറയ്ക്കാൻ രാത്രി ഭക്ഷണം ഒഴിവാക്കുന്നവർ ശ്രദ്ധിച്ചോളൂ, നിങ്ങളുടെ തടി കുറയാത്തതിന്റെ കാരണം ഇതും കൂടിയാണ്.

snacks.jpg.image.784.410

5. സ്നാക്സ് കഴിക്കൽ

രാത്രി കുറച്ച് ഭക്ഷണം മാത്രം കഴിക്കും അതും കൂടെ വൈകുന്നേരം കഴിച്ച പലഹാരങ്ങളിൽ മുതലാക്കരുത്. എണ്ണ, വനസ്പതി, നെയ്യ്, ഉപ്പ്, പഞ്ചസാര എന്നിവ ചേർത്തുണ്ടാക്കിയ പലഹാരങ്ങൾ ദിവസത്തിൽ ഒരു നേരം പോലും കഴിക്കാത ഇരുന്നു നോക്കൂ. തടി കുറയും. അതു കഴിക്കുന്നവർ വ്യായാമം ചെയ്താലും വണ്ണം കുറയില്ല.

milk.jpg.image.784.410

6. ഭക്ഷണത്തിനൊപ്പം പഴങ്ങൾ

കഴിക്കുന്ന ഭക്ഷണം ഉയർന്ന അളവിൽ കഴിച്ച് വണ്ണം കുറയ്ക്കാൻ പഴങ്ങൾ കഴിക്കുന്നവരുണ്ട്. ഈ രീതി തെറ്റാണ്. പോഷണം നിറഞ്ഞ നല്ല ഭക്ഷണങ്ങൾ കഴിക്കുന്നതിനു തുല്യമാണ് ഏതെങ്കിലും ഒരു പഴവും ഒരു ഗ്ലാസ് പാലും കുടിക്കുന്നത്. രാത്രി ഭക്ഷണത്തോടൊപ്പം ധാരാളം പഴങ്ങഴും കഴിക്കുന്നതിന് പകരം ഒരു ഗ്ലാസ് പാൽ, ഒരു ആപ്പിൾ അതു മതിയാകും അത്താഴത്തിന്. ഇപ്പോൾ മനസിലായോ എങ്ങനെയാണ് തടി കൂടുന്ന വഴി.

ഇടയിക്കിടയ്ക്ക് ചായ

chai.jpg.image.784.410

ഭക്ഷണത്തിന്റെ ഇടവേളകളിലും ജോലിയ്ക്കിടയിലുമെല്ലാം ധാരാളം ചായയും കാപ്പിയും കുടിക്കാറുണ്ടോ. പഞ്ചസാര, പാൽ , കോഫി ഇതെല്ലാം വണ്ണം കൂട്ടും.

8 . പായ്ക്കറ്റ് ഫുഡ്സ്

തിരക്കായതിനാൽ റെഡി ടു ഈറ്റ് സംസ്കാരത്തിലേക്ക് എല്ലാവരും പോകുന്നു, അതോടൊപ്പം അമിത വണ്ണവും. പ്രോസസ്ഡ് ഫുഡ്സ് തടി കൂട്ടുമെന്ന് പഠനങ്ങൾ പറയുന്നു. തണുപ്പിച്ച് വീണ്ടും ചൂടാക്കി കഴിക്കുന്ന ഭക്ഷണവും വണ്ണം കൂട്ടും. ടിൻഡ് ജ്യൂസുകൾ, ബിസ്കറ്റുകൾ, കേക്കുകൾ ഇവയെല്ലാം വില്ലന്മാരാണ്. വീട്ടിലെ ഭക്ഷണം തന്നെ നല്ലത്. പ്രിസർവേറ്റീവ്സ് ചേർക്കാത്തത് എന്ന് പറഞ്ഞ് കടയിൽ നിന്നു വാങ്ങുന്നതെന്തും കഴിക്കേണ്ട.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :