E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

More in Arogyam

സ്ത്രീകളിലെ അത്യുഷ്ണം ഹൃദ്രോഗ സൂചനയോ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

cooling-lady
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ആർത്തവ വിരാമത്തോടനുബന്ധിച്ച് കഠിനമായ ചൂടും അസ്വസ്ഥപ്പെടുത്തുന്ന വിയർപ്പും  സ്ത്രീകളിൽ അനുഭവപ്പെടാം. ഇറുകിയ വസ്ത്രങ്ങൾ ധരിക്കുക, സമ്മർദം അനുഭവിക്കുക എന്നിവ മൂലമോ കാപ്പി, എരിവു കൂടിയ ഭക്ഷണം, മദ്യം ഇവയുടെ ഉപയോഗം മൂലമോ അത്യുഷ്ണം വർധിക്കാം. അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക. ഇടയ്ക്കിടെ തണുത്ത വെള്ളം കുടിക്കുക  എന്നിവയാൽ ഉഷ്ണം അല്പം കുറയ്ക്കാൻ സാധിക്കും.

ആര്‍ത്തവ വിരാമത്തോടനുബന്ധിച്ച് സ്ത്രീകളിലുണ്ടാകുന്ന  അത്യുഷ്ണാനുഭവം ഹൃദ്രോഗത്തിലേക്ക് നയിക്കാമെന്നു പഠനം. 

70 ശതമാനം സ്ത്രീകൾക്കും ഉണ്ടാകാവുന്ന ഈ അവസ്ഥ, മൂന്നിലൊന്ന് പേർക്കും  പതിവായും കഠിനമായും അനുഭവപ്പെടുന്നു. 

ഹൃദയത്തിന്റെയും എല്ലിന്റെയും തലച്ചോറിന്റെയും ആരോഗ്യവുമായും അത്യുഷ്ണം ബന്ധപ്പെട്ടിരിക്കുന്നു. 

ഹൃദയസംബന്ധമായ പ്രവർത്തനങ്ങളിലെ മാറ്റവുമായി ബന്ധപ്പെട്ട ഈ അത്യുഷ്ണാനുഭവം ആർത്തവ വിരാമത്തിന് മുമ്പാണ് അനുഭവപ്പെടുക. 

മുൻപ് കരുതിയിരുന്നതിലും വളരെ നേരത്തെ അതായത് ആർത്തവ വിരാമത്തിന് ഒരു ദശകം മുൻപേ തന്നെ അത്യുഷ്ണം അനുഭവപ്പെട്ടു തുടങ്ങുമെന്ന് പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നു. 

40 മുതൽ 60 വയസ്സുവരെ പ്രായമുള്ള പുകവലിക്കാത്ത 272 സ്ത്രീകളിൽ നടത്തിയ പഠനത്തിൽ, അത്യുഷ്ണവും  രക്തക്കുഴലുകളുടെ  ആന്തരിക പാളിയായ എൻഡോതീലിയൻ കോശങ്ങളും തമ്മിലുള്ള ബന്ധം പരിശോധിച്ചു. 

അത്യുഷ്ണത്തിന് രക്തക്കുഴലുകളെ വലുതാക്കാനുള്ള കഴിവ് പഠനസാമ്പിളിലെ ചെറുപ്പക്കാരായ സ്ത്രീകളിൽ മാത്രമാണ് രേഖപ്പെടുത്തിയത്. 

54 മുതൽ 60 വയസ്സുവരെ പ്രായമുള്ള സ്ത്രീകളിൽ അത്യുഷ്ണാനുഭവവും  ഹൃദ്രോഗവും തമ്മിൽ ബന്ധം കണ്ടില്ല. എന്നാൽ ആര്‍ത്തവവിരാമത്തിനു വളരെ മുൻപേ തന്നെ അനുഭവപ്പെടുന്ന അത്യുഷ്ണവും ഹൃദ്രോഗവും തമ്മിൽ ബന്ധം ഉണ്ടെന്ന് പഠനത്തിൽ കണ്ടു. ഈ പഠനം മെനോപോസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :