E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday May 12 2020 03:37 AM IST

Facebook
Twitter
Google Plus
Youtube

കേരളത്തില്‍ പ്ലസ് ടു ബാച്ചുകള്‍ വില്‍പനക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കേരളത്തില്‍ പ്ലസ് ടു ബാച്ചുകള്‍ വില്‍പനക്ക്. സംസ്ഥാനത്തെ ചില അണ്‍ എയ്ഡഡ് സ്കൂളുകളാണ് എന്‍ട്രന്‍സ് കോച്ചിങ് സെന്‍ററുകള്‍ക്ക് പ്ലസ് ടു ബാച്ചുകള്‍ അപ്പാടെ വില്‍ക്കുന്നത്. ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസത്തെ അട്ടിമറിക്കുന്ന ഈ പ്രവണത എത്ര ഗുരുതരമാണെന്ന്  മനോരമ ന്യൂസ് അന്വേഷണം. മലപ്പുറം മഞ്ചേരിയിലെ പ്രധാന എന്‍ട്രന്‍സ് പരിശീലനകേന്ദ്രവും സ്കൂളും ഇതുമായി എന്തുബന്ധം എന്ന് സംശയിക്കാം. യഥാര്‍ഥത്തില്‍ സ്കൂള്‍ നടക്കുന്നത് ഇവിടെയാണ്. മാനേജ്മെന്റ് ലക്ഷങ്ങള്‍ കൈപ്പറ്റി പ്ലസ് ടു ബാച്ചുകള്‍ ഇവര്‍ക്ക് വിറ്റു. കോടികള്‍ മറിയുന്ന ഈ ഒത്തുകളിയുടെ ഉള്ളറ തേടിയാണ് ഞങ്ങളുടെ അന്വേഷണം. 

വമ്പന്‍ ഫീസ് ഈടാക്കുന്ന റസിഡന്‍ഷ്യല്‍ ബാച്ചില്‍ പ്രവേശനത്തിനുള്ള സാധ്യത തേടിയാണ് ഞങ്ങള്‍ ഇവിടെയെത്തിയത്. കണ്ടകാഴ്ച അമ്പരപ്പിക്കുന്നതായിരുന്നു. ജില്ലയിലെ രണ്ട് പ്രധാനസ്കൂളുകളിലെ പ്ലസ് ടു ബാച്ചുകള്‍ മുഴുവന്‍ നടക്കുന്നത് ഈ എന്‍ട്രന്‍സ് പരിശീലനകേന്ദ്രത്തില്‍. ഒരുവര്‍ഷത്തേക്ക് ഒരു വിദ്യാര്‍ഥി ഫീസായി നല്‍കേണ്ടത് അറുപത്തയ്യായിരം രൂപ. രേഖകളെല്ലാം സ്കൂളില്‍ത്തന്നെ തുടരും. പരീക്ഷയെഴുതാനും അവിടെ പോകണം. 

ഇത് ഒരിടത്തുമാത്രമാണെന്നുകരുതിയാല്‍ തെറ്റി. അടുത്തുതന്നെ ഇനിയുമുണ്ട് സ്കൂളല്ലാത്ത ഇത്തരം സ്കൂളുകള്‍. മഞ്ചേരിയിലേയും കോട്ടയ്ക്കലിലേയും സ്വാശ്രയ അണ്‍ എയ്ഡഡ് ബാച്ചുകള്‍ വാങ്ങിയാണ് ഈ സെന്ററിന്റെ പ്രവര്‍ത്തനം. ഒരു വര്‍ഷത്തെ ഫീസ് നാല്‍പ്പത്തൊന്‍പതിനായിരം രൂപ. യൂണിഫോമിന് വേറെ പണം നല്‍കണം. യൂണിഫോം ധരിച്ചുതന്നെയാണ് കുട്ടികള്‍ എത്തുന്നത്. അടുത്തവര്‍ഷത്തേക്ക് മുന്‍കൂര്‍ സീറ്റ് ബുക്കിങ് പോലുമുണ്ട് ഇവിടെ. തോന്നുംപടി സ്വാശ്രയ പ്ലസ് ടു ബാച്ചുകള്‍ അനുവദിച്ച് ഈ കച്ചവടത്തിന് വഴിയൊരുക്കിയത് സര്‍ക്കാര്‍ തന്നെയാണ്. ജില്ലയില്‍ എത്ര സ്വാശ്രയബാച്ചുകള്‍ ഉണ്ടെന്ന് റീജണല്‍ ഹയര്‍ സെക്കന്‍ഡറി ഓഫീസിനുപോലും അറിയില്ല. ഈ അനാസ്ഥയാണ് വലിയ നിയമലംഘനങ്ങള്‍ നടത്താന്‍ സ്വാശ്രയമാനേജ്മെന്റുകള്‍ക്ക് തണലാകുന്നതും.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :