E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday November 14 2020 06:13 AM IST

Facebook
Twitter
Google Plus
Youtube

എന്‍ട്രന്‍സ് കേന്ദ്രങ്ങളില്‍ ജോലിചെയ്യുന്ന സര്‍ക്കാര്‍ അധ്യാപകര്‍ വാങ്ങുന്നത് ശമ്പളത്തിന്റെ പതിന്മടങ്ങ് പ്രതിഫലം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അധിക വരുമാനം ലക്ഷ്യമിട്ട് ഒരുവിഭാഗം അധ്യാപകര്‍ അവധിയെടുത്ത് എന്‍ട്രന്‍സ് പരിശീലനകേന്ദ്രങ്ങളിലെത്തുന്നത്  സര്‍ക്കാര്‍, എയിഡഡ് സ്കൂള്‍ വിദ്യാര്‍ഥികളെ അവഗണിച്ച്. എന്‍ട്രന്‍സ് വിദ്യാര്‍ഥികളെ ആത്മാര്‍ഥതയോടെ പഠിപ്പിക്കുന്ന ഇവര്‍ സ്വന്തം സ്കൂളിലെ കുട്ടികളോട്  ഗൈഡ് നോക്കി പഠിക്കാന്‍ ഉപദേശിക്കുന്നു. ഈ കുട്ടി നടത്തുന്ന വെളിപ്പെടുത്തല്‍ സര്‍ക്കാര്‍ ശമ്പളവും വാങ്ങി സ്വകാര്യ എന്‍ട്രന്‍സ് കേന്ദ്രങ്ങളില്‍ പഠിപ്പിക്കുന്ന സ്വന്തം അധ്യാപകരെക്കുറിച്ചാണ്. 

മിടുക്കരായ സയന്‍സ് അധ്യാപകരോടാണ് എന്‍ട്രന്‍സ് കേന്ദ്രങ്ങള്‍ക്ക് താല്‍പര്യം. കരാര്‍ ഉറപ്പിക്കും. പിന്നെ സൗകര്യംപോലെ സ്കൂളിൽ നിന്ന് ലീവെടുത്ത് മുങ്ങി ഒന്നും രണ്ടും ആഴ്ചകൾ ക്ലാസെടുക്കും. പ്രിൻസിപ്പലിനും അധ്യാപകസംഘടനക്കും പോലും ഇക്കൂട്ടരെ നിയന്ത്രിക്കാനാവുന്നില്ല. കഷ്ടത്തിലാവുന്നത് കുട്ടികളാണ്. അധികവരുമാനം ലക്ഷ്യമിട്ട് ഇടക്കിടെ മുങ്ങുന്ന അധ്യാപകർ സ്വന്തം സ്കൂളിൽ പാഠഭാഗങ്ങൾ ഒാടിച്ച് പഠിപ്പിച്ചൂവെന്ന് വരുത്തിത്തീർക്കും. പരീക്ഷ മാത്രം ലക്ഷ്യമിട്ടുളള നോട്ടുകൾ നൽകി പണി തീർക്കുന്നവരും  ഗൈഡ് വാങ്ങി പഠിക്കാൻ ഉപദേശിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. 

കൂടുതല്‍ സംശയവുമായെത്തുന്ന പാവപ്പെട്ട കുട്ടികളോട് ട്യൂഷന് പോയിക്കൂടെ എന്ന് ചോദിക്കുന്ന  അധ്യാപകരുമുണ്ടെന്നും വിദ്യാര്‍ഥികളും അധ്യാപകരും പറയുന്നു. എൻട്രൻസ് കോച്ചിങ് സെന്ററുകളിൽ ലക്ഷങ്ങൾ കൊടുത്ത് പഠിക്കാൻ ശേഷിയില്ലാത്ത ഒരുപാട് സാധാരണക്കാരായ വിദ്യാർഥികൾ നമ്മുടെ നാട്ടിലുണ്ട്. സർക്കാർ ശമ്പളം വാങ്ങുന്ന അധ്യാപകർ ഈ കുട്ടികളെ മറക്കരുത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :