E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday February 19 2021 10:35 AM IST

Facebook
Twitter
Google Plus
Youtube

More in യുഎസ് പ്രസിഡന്റ് തിര‍ഞ്ഞെടുപ്പ‍് 2016

വിവാദങ്ങള്‍ക്കും വാക്പോരുകള്‍ക്കുമൊടുവില്‍ ഡോണള്‍ഡ് ട്രംപിന്റെ വിജയം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഹോളിവുഡ് സിനിമയിലേതുപോലെ തന്നെ വാക്പോരുകളും അത്രതന്നെ വിവാദങ്ങളും നടന്ന അമേരിക്കന്‍ തിരഞ്ഞെടുപ്പിനൊടുവിലാണ് ഡോണള്‍ഡ് ട്രംപിന്റെ വിജയം. ഏറ്റവും കൂടിയ പ്രായത്തിൽ അധികാരമേൽക്കുന്ന യുഎസ് പ്രസിഡന്റ് എന്ന പേരും ട്രംപിന് സ്വന്തം. 

സ്വന്തം സൗന്ദര്യത്തെക്കുറിച്ച് ശ്രദ്ധാലുവായ പല്ലിനു തിളക്കം പോരാ എന്നുപറഞ്ഞ് ആറുമാസത്തിലൊരിക്കലെങ്കിലും ദന്തഡോക്ടറെ കാണുന്ന ടംപിന് ഇനി പല്ലുവെളുക്കെ ചിരിക്കാം. ദന്തഗോപുരവാസിയെങ്കിലും അമേരിക്കയിലെ സാധാരണക്കാരന്റെ മനമറിഞ്ഞു ഡോണ‍ള്‍ഡ് ട്രംപ്. ഒട്ടും ജനകീയനല്ലെന്ന് വിശേഷിപ്പിക്കപ്പെട്ട ട്രംപ് ഒഴുക്കിനൊത്ത് നീന്തി ജനങ്ങളുടെ അംഗീകാരം നേടി. കൊള്ളക്കാരായ' മെക്സിക്കോക്കാരെ തടയാൻ അതിർത്തിയിൽ മതിൽകെട്ടുമെന്നും നിയമവിരുദ്ധമായി തങ്ങുന്ന 1.1 കോടി വിദേശികളെ നാടുകടത്തുമെന്നും പ്രഖ്യാപിച്ചു. മുസ്‌ലിം കുടിയേറ്റം നിരോധിക്കുമെന്നും വാഗ്ദാനം ചെയ്തു. നാട്ടുകാരുടെ തൊഴിൽ തട്ടിയെടുക്കുന്ന ഏഷ്യക്കാർക്കും യൂറോപ്യൻമാർക്കുമെതിരെ സംസാരിച്ചു. അമേരിക്കയെ മഹദ്‌രാജ്യമാക്കുമെന്നായിരുന്നു ട്രംപിന്റെ ഉറപ്പ്. ഒരു കൊല്ലത്തിനിടെ അമേരിക്കയിലുണ്ടായ വെടിവെപ്പുകളും യൂറോപ്പിലെ ഭീകരാക്രമണങ്ങളും ട്രംപിന്റെ പ്രചാരണങ്ങൾക്ക് വളമായി 

ഏറെയും സ്വന്തം കഥാപാത്രമായിത്തന്നെ സന്തം പേരില്‍ സിനിമകളില്‍ അഭിനയിച്ച ട്രംപ് എന്ന ബിസിനസുകാരൻ. ടെലിവിഷൻ ഷോകൾ അവതരിപ്പിച്ചും നിർമിച്ചും താരമായ ട്രംപിനെ തിരഞ്ഞെടുപ്പില്‍ വിമര്‍ശിച്ച മാധ്യമങ്ങളെ ട്രംപ് കടത്തിവെട്ടി. ട്രംപിന്റെ പഴയ റേഡിയോ ടോക്‌ഷോയുടെ പേരുപോലെ - 'ട്രംപ്ഡ്'. ഗുസ്തി/ബോക്സിങ് കമ്പക്കാരനായ ട്രംപിനു സ്വന്തം ടീമും ഉണ്ടായിരുന്നു. രണ്ടു പതിറ്റാണ്ടോളം മിസ് യൂണിവേഴ്‌സ് ലോക സൗന്ദര്യമൽസരത്തിന്റെയും മിസ് യുഎസ്‌എ, മിസ് ടീൻ യുഎസ്‌എ തുടങ്ങിയവയുടെയും പ്രധാന നടത്തിപ്പുകാരനുമായിരുന്നു. ട്രംപ് സ്വന്തം പേരിൽ മോഡലിങ് സ്ഥാപനം മുതൽ സർ‌വകലാശാല വരെ സ്ഥാപിച്ചിട്ടുണ്ട്. 

അടിമത്തം തുടച്ചുനീക്കിയ, പൗരാവകാശനിയമം പാസാക്കാൻ വോട്ടുചെയ്ത, ശീതയുദ്ധം അവസാനിപ്പിച്ച, ഏബ്രഹാം ലിങ്കണെ പ്രസിഡന്റ് പദത്തിലേറ്റിയ പാർട്ടിയിൽ നിന്നാണ് ട്രംപ് പ്രസിഡന്റാവുന്നത്. 

10 ആഗോള അപകടങ്ങളിലൊന്നെന്ന് 'ഇക്കണോമിസ്റ്റ്' വാരിക വിശേഷിപ്പിച്ച അതേ ട്രംപ്. ഏറ്റവും കൂടിയ പ്രായത്തിൽ അധികാരമേൽക്കുന്ന യുഎസ് പ്രസിഡന്റ് എന്ന ഖ്യാതിയോടെ. 1981ൽ അധികാരമേൽക്കുമ്പോൾ 69 വയസും 11 മാസവും 16 ദിവസവുമായിരുന്നു റോണള്‍ഡ് റീഗന്റെ പ്രായം. ഡോണള്‍ഡ് ട്രംപിന് അടുത്ത ജനുവരിയിൽ അധികാരമേൽക്കുമ്പോൾ 70 വയസും ഏഴര മാസവുമാവും പ്രായം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :